ജിഎസ്ടി വകുപ്പിലെ മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം
എൻജിഒ യൂണിയൻ പ്രതിഷേധിച്ചു

ജിഎസ്ടി വകുപ്പിലെ മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി നടത്തിയ യോഗം സംസ്ഥാന കമ്മിറ്റി അംഗം കെ എസ് ഷാനിൽ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
ജിഎസ്ടി വകുപ്പിലെ മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റത്തിനെതിരെ കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തേവര ജിഎസ്ടി കോംപ്ലക്സിനുമുന്നിൽ പ്രതിഷേധിച്ചു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ എസ് ഷാനിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഡി പി ദിപിൻ, ജില്ലാ ജോയിന്റ് സെക്രട്ടറി എൻ കെ ഗിരീഷ് കുമാർ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എസ് മഞ്ജു, കെ ആർ റെജുമോൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ യു ബോബിറ്റ്, ഷിബിൻ ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു.
ടാക്സ് പേയർ സർവീസസ്, ഓഡിറ്റ് വിഭാഗങ്ങളിലെ ക്ലർക്ക്/സീനിയർ ടാക്സ് അസിസ്റ്റന്റ്, എൽഡി ടൈപ്പിസ്റ്റ്/ ഒന്നാം ഗ്രേഡ് കംപ്യൂട്ടർ അസിസ്റ്റന്റ്, ഡെപ്യൂട്ടി സ്റ്റേറ്റ് ടാക്സ് ഓഫീസർ/അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസർ എന്നീ തസ്തികകളിലെ ജീവനക്കാരെയാണ് മാനദണ്ഡവിരുദ്ധമായി സ്ഥലംമാറ്റിയത്. ജീവനക്കാർക്ക് വലിയ യാത്രാദുരിതവും പ്രായോഗിക ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നതാണ് ഇത്തരം സ്ഥലംമാറ്റങ്ങളെന്ന് യൂണിയൻ ചൂണ്ടിക്കാട്ടി.









0 comments