കേരള എൻജിഒ യൂണിയൻ ജില്ലാ സമ്മേളനം
തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക

കേരള എൻജിഒ യൂണിയൻ ജില്ലാ സമ്മേളനം ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കണമെന്ന് കേരള എൻജിഒ യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തിൽ ശനിയാഴ്‌ച ആരംഭിച്ച പ്രതിനിധി സമ്മേളനം ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ സി സുനിൽകുമാർ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ എസ് ഷാനിൽ പ്രവർത്തനറിപ്പോർട്ടും ട്രഷറർ പി പി സുനിൽ കണക്കും അവതരിപ്പിച്ചു. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് ഡാൽമിയ തങ്കപ്പൻ, കോൺഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എംപ്ലോയീസ് ആൻഡ് വർക്കേഴ്സ് ജില്ലാ സെക്രട്ടറി പി ബി സുധീഷ് ബാബു, കെഎസ്എസ്-പിയു ജില്ലാ സെക്രട്ടറി സി കെ ഗിരി എന്നിവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി ഡി പി ദിപിൻ സ്വാഗതവും ജില്ലാ ട്രഷറർ പി പി സുനിൽ കുമാർ നന്ദിയും പറഞ്ഞു. ഞായറാഴ്‌ച നടക്കുന്ന സുഹൃത്‌സമ്മേളനം രാവിലെ 10ന് സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്യും.
കെ സി സുനിൽകുമാർ പ്രസിഡന്റ്, ഡി പി ദിപിൻ സെക്രട്ടറി
കൊച്ചി
കേരള എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റായി കെ സി സുനിൽകുമാറിനെയും സെക്രട്ടറിയായി ഡി പി ദിപിനെയും തെരഞ്ഞെടുത്തു. ലിൻസി വർഗീസ്, പി ജാസ്മിൻ (വൈസ് പ്രസിഡന്റുമാർ), എൻ എം രാജേഷ്, ടി വി സിജിൻ (ജോയിന്റ് സെക്രട്ടറിമാർ). പി പി സുനിൽ (ട്രഷറർ). 17 അംഗ ജില്ലാ സെക്രട്ടറിയറ്റിനെയും 26 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.










0 comments