മാനദണ്ഡവിരുദ്ധമായി സ്ഥലംമാറ്റം; എൻജിഒ യൂണിയൻ പ്രതിഷേധിച്ചു

വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ മാനദണ്ഡങ്ങൾ ലംഘിച്ച് എൻജിഒ അസോസിയേഷൻ ജില്ലാ ഭാരവാഹിയെ നിയമിച്ചതിൽ പ്രതിഷേധിച്ച് എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ നടത്തിയ മാർച്ചും ധർണയും ജില്ലാ സെക്രട്ടറി ഡി പി ദിപിൻ ഉദ്‌ഘാടനം ചെയ്യുന്നു
കാക്കനാട്
വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ മാനദണ്ഡങ്ങൾ ലംഘിച്ച് എൻജിഒ അസോസിയേഷൻ ജില്ലാ ഭാരവാഹിയെ നിയമിച്ചതിനെതിരെ എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ പ്രതിഷേധ മാർച്ച് നടത്തി.
ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽനിന്ന് സ്ഥലം മാറിപ്പോയ ഭരണാനുകൂല നേതാവിനെ ഒരുവർഷം തികയുംമുമ്പ് ഇതേ ഓഫീസിലേക്ക് വീണ്ടും നിയമിച്ച് ഉത്തരവിറക്കുകയായിരുന്നു. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ഡി പി ദിപിൻ ഉദ്‌ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലിൻസി വർഗീസ്, ഏരിയ സെക്രട്ടറി എ സി ഗിരിജ, ഏരിയ പ്രസിഡന്റ് ജി പ്രശാന്ത് എന്നിവർ സംസാരിച്ചു.










0 comments