എൻജിഒ യൂണിയൻ മാർച്ചും ധർണയും വിജയിപ്പിക്കുക

എൻജിഒ യൂണിയൻ കാക്കനാട് സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച യോഗത്തിൽ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എസ് സജീവ്കുമാർ സംസാരിക്കുന്നു
കൊച്ചി
എൻജിഒ യൂണിയൻ ആറിന് നടത്തുന്ന സംസ്ഥാന ജീവനക്കാരുടെ മാർച്ചും ധർണയും വിജയിപ്പിക്കാൻ ജില്ലയിലെ 12 ഏരിയകളിലും യൂണിറ്റുകളിലും കോർണർ യോഗങ്ങൾ സംഘടിപ്പിച്ചു.
സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്ര–സംസ്ഥാന സർക്കാർ നടപടി അവസാനിപ്പിക്കുക, 12–ാം ശമ്പള പരിഷ്കരണം നടപ്പാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിച്ച ഉത്തരവ് നടപ്പാക്കുക, ലേബർകോഡുകൾ പിൻവലിക്കുക, മെഡിസെപ്പിലെ അപാകം പരിഹരിക്കുക എന്നീ മുദ്രാവാക്യമുയർത്തിയാണ് മാർച്ച് സംഘടിപ്പിക്കുന്നത്.
വിവിധയിടങ്ങളിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം എസ് സജീവ്കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ എ അൻവർ, എ എൻ സിജിമോൾ, പി ഡി സാജൻ, കെ എസ് ഷാനിൽ, ജില്ലാ സെക്രട്ടറി ഡി പി ദിപിൻ, പി പി സുനിൽ, എൻ എം രാജേഷ്, ടി വി സിജിൻ, ലിൻസി വർഗീസ്, പി ജാസ്മിൻ, എൻ കെ ഗിരീഷ്‌കുമാർ എന്നിവർ സംസാരിച്ചു.










0 comments