ആരോഗ്യവകുപ്പിലെ മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം
എൻജിഒ യൂണിയനും കെജിഎൻഎയും പ്രതിഷേധിച്ചു

ആരോഗ്യവകുപ്പിലെ മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റത്തിനെതിരെ എൻജിഒ യൂണിയനും കെജിഎൻഎയും ജില്ലാ മെഡിക്കൽ ഓഫീസിനുമുന്നിൽ നടത്തിയ പ്രതിഷേധയോഗത്തില്‍ കെ എസ് ഷാനിൽ സംസാരിക്കുന്നു
കൊച്ചി
ആരോഗ്യവകുപ്പിലെ മാനദണ്ഡവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമായ സ്ഥലംമാറ്റങ്ങള്‍ക്കെതിരെ കേരള എൻജിഒ യൂണിയന്റെയും കേരള ഗവ. നഴ്സസ് അസോസിയേഷന്റെയും നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിനുമുന്നിൽ പ്രതിഷേധപ്രകടനം നടത്തി. ഡിഎംഒയുടെ അഭാവത്തിൽ സംഘടനാ നേതാക്കൾ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റുമായി ചർച്ച നടത്തി.
സ്ഥലംമാറ്റത്തെത്തുടർന്ന് നിലവിൽ ഒഴിവുകളില്ലാത്ത സാഹചര്യത്തിൽ ഇനി വരുന്ന ഒഴിവുകളിൽ ജീവനക്കാരെ പരിഗണിക്കാമെന്ന് അധികൃതർ ഉറപ്പുനൽകി. എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം കെ എസ് ഷാനിൽ, ജില്ലാ സെക്രട്ടറി ഡി പി ദിപിൻ, എൻ കെ ഗിരീഷ് കുമാർ, കെജിഎൻഎ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ഉണ്ണി ജോസ്, ബേസിൽ പി എൽദോസ്, ജില്ലാ പ്രസിഡന്റ് ടി ആർ അജിത, ജില്ലാ സെക്രട്ടറി ഇ പി വിഷ്ണു തുടങ്ങിയവര്‍ സസാരിച്ചു.
ഭരണാനുകൂല സംഘടനകളുടെ നേതൃത്വത്തിലാണ് വിവിധ വകുപ്പുകളിൽ രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റങ്ങൾ നടക്കുന്നത്. കോടതി നിർദേശങ്ങൾപോലും പാലിക്കാതെയാണ് സ്ഥലംമാറ്റ നടപടികൾ നടക്കുന്നതെന്ന് സംഘടനകൾ ആരോപിച്ചു.








0 comments