ആരോഗ്യവകുപ്പ്
മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റത്തിനെതിരെ എൻജിഒ യൂണിയൻ പ്രതിഷേധം

എന്‍ജിഒ യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിനുമുന്നിൽ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ സംസ്ഥാന കമ്മിറ്റി അംഗം ഡി പി ദിപിൻ സംസാരിക്കുന്നു
കൊച്ചി
ആരോഗ്യവകുപ്പിലെ മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റത്തിനെതിരെ എൻജിഒ യൂണിയൻ പ്രതിഷേധ പ്രകടനം നടത്തി. എൻജിഒ യൂണിയൻ നേതാക്കളെയും പ്രവർത്തകരെയും രാഷ്ട്രീയപ്രേരിതമായി സ്ഥലം മാറ്റുന്നു. സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലേറിയതുമുതല്‍ രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റം വര്‍ധിച്ചു.
ഇതിനെതിരെയാണ് എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം സംഘടിപ്പത്. എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ എ അൻവർ, പി ഡി സാജൻ, ഡി പി ദിപിൻ എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ടി വി സിജിൻ, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എസ് മഞ്ജു, കെ എസ് ഹരിദാസ് എന്നിവർ സംസാരിച്ചു.









0 comments