ചെട്ടിക്കാട് ഊട്ടുതിരുനാൾ സമാപിച്ചു

ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ ഊട്ടുതിരുനാളിൽ കോട്ടപ്പുറം രൂപത മെത്രാൻ ഡോ.അംബ്രോസ് പുത്തൻവീട്ടിൽ ഊട്ടുനേർച്ച ആശിർവദിച്ച് വിളമ്പുന്നു
പറവൂർ
ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീർഥാടന കേന്ദ്രത്തിലെ ഊട്ടുതിരുനാളിൽ ലക്ഷത്തിലേറെപ്പേർക്ക് നേർച്ചസദ്യ വിളമ്പി. രാവിലെ 10.15ന് തുടങ്ങിയ ഊട്ടുസദ്യ രാത്രിവരെ നീണ്ടു. കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നേർച്ചസദ്യ ആശീർവദിച്ചു. 10 കൗണ്ടറുകളിലൂടെയായിരുന്നു ഊട്ടുനേർച്ച വിതരണം. വാഹന പാർക്കിങ്, ശുദ്ധജലം, മെഡിക്കൽ സംഘത്തിന്റെ സേവനം എന്നിവയുമൊരുക്കിയിരുന്നു.
തിരുസ്വരൂപ പ്രദക്ഷിണം, രാവിലെ 6.15 മുതൽ രാത്രി 10.30 വരെ തുടർച്ചയായി കുർബാന, നൊവേന, ആരാധന എന്നിവയുണ്ടായിരുന്നു.
എട്ടാമിടമായ 19ന് രാവിലെ 10ന് ആദ്യകുർബാന സ്വീകരിച്ച കുട്ടികളുടെ കൂട്ടായ്‌മ നടക്കും. രാവിലെ 6.15 മുതൽ വൈകിട്ട് 6.30 വരെ കുർബാന, നൊവേന, ആരാധന എന്നിവയുണ്ടാകും. തിരുനാൾ ആഘോഷങ്ങൾക്ക് റെക്ടർ ഫാ. ഡോ. ബെന്നി വാഴക്കൂട്ടത്തിൽ, സഹവികാരി ഫാ. ആൻസ് പല്ലിശേരി, സിസ്‌റ്റർ ജൂബി, ഫ്രാൻസിസ് കുറുപ്പശേരി, ആൽബി പടമാട്ടുമ്മൽ, ബീനൻ താണിപ്പിള്ളി, അലക്സ് പള്ളിയിൽ എന്നിവർ നേതൃത്വം നൽകി.










0 comments