ad
Deshabhimani

നവീകരിച്ച നീതി മെഡിക്കൽ സ്റ്റോർ തുറന്നു

neethi medical store

പറവൂർ സഹകരണ ബാങ്കിന്റെ നവീകരിച്ച നീതി മെഡിക്കൽ സ്റ്റോർ കേരള ബാങ്ക് പ്രസിഡന്റ്‌ പി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jun 16, 2026, 01:36 AM | 1 min read

പറവൂർ


​പറവൂർ സഹകരണ ബാങ്കിന്റെ നവീകരിച്ച നീതി മെഡിക്കൽ സ്റ്റോർ ഡോൺബോസ്കോ ആശുപത്രിക്കുസമീപം എസ്‌വിഡി ഷോപ്പിങ്‌ കോംപ്ലക്സിൽ പ്രവർത്തനം തുടങ്ങി. കേരള ബാങ്ക് പ്രസിഡന്റ്‌ പി മോഹനൻ ഉദ്ഘാടനം ചെയ്തു.


ബാങ്ക് പ്രസിഡന്റ്‌ എൻ എസ് സുനിൽകുമാർ അധ്യക്ഷനായി. പറവൂർ നഗരസഭാ അധ്യക്ഷൻ രമേഷ് ഡി കുറുപ്പ്, ജില്ലാ സഹകരണ ബാങ്ക് മുൻ ഡയറക്ടർ കെ ബി അറുമുഖന്‌ കൈമാറി ആദ്യവിൽപ്പന നടത്തി. സെക്രട്ടറി ഇൻ ചാർജ് എ ആർ ആശ റിപ്പോർട്ട് അവതരിപ്പിച്ചു.


നഗരസഭാ ഉപാധ്യക്ഷ ലൈജി ബിജു, ഭരണസമിതി അംഗങ്ങളായ എസ് ശ്രീകുമാരി, കെ സുധാകരൻപിള്ള, ഡൈന്യൂസ് തോമസ്, എസ് രാജൻ, പി ആർ സജേഷ് കുമാർ, രഞ്ജിത്ത് എ നായർ, ജയദേവാനന്ദൻ എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home