ഗോൾഡ് അപ്രൈസേഴ്സ് അസോ. സംസ്ഥാന സമ്മേളനം
കെഎസ്എഫ്ഇ അപ്രൈസർമാരെ സ്ഥിരപ്പെടുത്തണം

പി കെ ഷാജൻ (പ്രസിഡന്റ്), ആർ ആനന്ദസ്വാമി (ജനറൽ സെക്രട്ടറി)
കൊച്ചി
കെഎസ്എഫ്ഇ അപ്രൈസർമാരെ സ്ഥിരപ്പെടുത്തണമെന്ന് കെഎസ്എഫ്ഇ ഗോൾഡ് അപ്രൈസേഴ്സ് അസോസിയേഷൻ (സിഐടിയു) ആറ-ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
എറണാകുളം വിമൻസ് അസോസിയേഷൻ ഹാളിൽ (ആനത്തലവട്ടം ആനന്ദൻ നഗര്‍) സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. --സംഘടനാ പ്രസിഡന്റ് പി കെ ഷാജൻ അധ്യക്ഷനായി. സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റുമാരായ യു പി ജോസഫ്, പി ആര്‍ മുരളീധരൻ, സംസ്ഥാന കമ്മിറ്റി അംഗം കെ വി മനോജ്, കെഎസ്എഫ്ഇ സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ് മുരളീകൃഷ്ണപിള്ള, കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ സെക്രട്ടറി പി ആര്‍ ബൈജു, കെഎസ്എഫ്ഇ ഏജന്റ്‌സ് അസോസിയേഷൻ ട്രഷറർ കെ ടി യൂസഫ് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികൾ: പി കെ ഷാജൻ (പ്രസിഡന്റ്), ആർ ആനന്ദസ്വാമി (ജനറൽ സെക്രട്ടറി), എം കണ്ണൻ (ട്രഷറർ).










0 comments