ad
Deshabhimani

നീറ്റ് പരീക്ഷാ ക്രമക്കേട്

അലയടിച്ച് വിദ്യാര്‍ഥി പ്രതിഷേധം

Neet Exam

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം മറൈൻഡ്രൈവിൽനിന്ന്‌ മഹാരാജാസ് കോളേജിലേക്ക് നടത്തിയ പ്രതിഷേധപ്രകടനം

വെബ് ഡെസ്ക്

Published on Jun 12, 2026, 12:34 AM | 1 min read

കൊച്ചി

നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്ന്‌ ആവശ്യപ്പെട്ട് എസ്എഫ്ഐ സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഒക്യുപയിങ്‌ സ്‌ട്രീറ്റ്‌സ്‌’ എന്നപേരിൽ എറണാകുളത്ത്‌ സംഘടിപ്പിച്ച പ്രകടനത്തില്‍ പ്രതിഷേധമിരമ്പി. മറൈന്‍ഡ്രൈവില്‍നിന്ന് ആരംഭിച്ച പ്രകടനം മഹാരാജാസ് കോളേജിനുമുന്നില്‍ സമാപിച്ചു. പ്രകടനത്തില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിഷേധസംഗമം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ് ഉദ്ഘാടനം ചെയ്തു. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ് അധ്യക്ഷനായി.


മഹിളാ അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം ബി ഷൈനി, മാധ്യമപ്രവര്‍ത്തകന്‍ കെ ജെ ജേക്കബ്, കാലടി സംസ്‌കൃത സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സര്‍ ഡോ. ധർമരാജ് അടാട്ട്, എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് ആദര്‍ശ് എം സജി, കേന്ദ്രകമ്മിറ്റി അംഗങ്ങളായ പി താജുദീന്‍, ആര്യ പ്രസാദ്, സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി സെയ്ദ് മുഹമ്മദ് സാദിഖ്, ജില്ലാ പ്രസിഡന്റ് രതു കൃഷ്ണൻ, ജില്ലാ സെക്രട്ടറി ആശിഷ് എസ് ആനന്ദ്, കോക്രോച്ച് ജനതാപാര്‍ടി പ്രതിനിധി ഇഷ മരിയ ഹാരിസ് തുടങ്ങിയവര്‍ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home