ad
Deshabhimani

ഡോ. എസ് കെ വസന്തന്റെ 
നവതി ആഘോഷിച്ചു

Navati celebration

ഡോ. എസ് കെ വസന്തന്റെ നവതിയാഘോഷം കാലടിയിൽ ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Dec 28, 2025, 01:20 AM | 1 min read

കാലടി


എഴുത്തച്ഛൻ പുരസ്കാരജേതാവ് പ്രൊഫ. എസ് കെ വസന്തന്റെ നവതിയാഘോഷം കാലടിയില്‍ സംഘടിപ്പിച്ചു. കാലടി ഫാർമേഴ്സ് ബാങ്കിന്റെ റോബർട്ട് ഓവൻ കോ–ഓപ്പറേറ്റീവ് ലൈബ്രറിയാണ് സംഘാടകർ. ബെന്നി ബെഹനാൻ എംപി ഉദ്ഘാടനം ചെയ്തു.

കാലടി ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് കെ എ ചാക്കോച്ചൻ അധ്യക്ഷനായി.


സുപ്രീംകോടതി മുൻ ജഡ്ജി കുര്യൻ ജോസഫ് സ്മരണിക കൈമാറി. നടന്‍ ബാബു നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. കലാസാഹിത്യസംഘം സംസ്ഥാന സെക്രട്ടറി കെ പി മോഹനൻ, മാല്യങ്കര എസ്എൻഎം കോളേജ് പ്രിൻസിപ്പൽ ഡോ. ടി എച്ച് ജിത, ജോസ് തെറ്റയിൽ, ശാരദ മോഹൻ, എം പി സേതുമാധവൻ, സനീഷ് ശശി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home