ad
Deshabhimani

ദേശീയ കാവ്യോത്സവത്തിന് 
സംഘാടകസമിതിയായി

Navati celebration

ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയിൽ കാവ്യോത്സവം 
സംഘാടകസമിതി രൂപീകരണ യോഗം ഹൈബി ഈഡൻ എംപി 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 01, 2026, 02:57 AM | 1 min read

കൊച്ചി

​മലയാളിക്ക് മറക്കാനാകാത്ത അനശ്വര കാവ്യങ്ങളായ, ഇടപ്പള്ളി രാഘവൻപിള്ളയുടെ മണിനാദം, ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ രമണൻ, വൈലോപ്പിള്ളി ശ്രീധരമേനോന്റെ മാമ്പഴം എന്നി മൂന്നു കവിതകളുടെ നവതി ആഘോഷം ജില്ലാ ലൈബ്രറി കൗൺസിൽ വിപുലമായ പരിപാടിയോടെ സംഘടിപ്പിക്കുന്നു.


സെപ്തംബർ 18, 19, 20 തീയതിയിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ‘ദേശീയകാവ്യോത്സവം’ എന്ന പേരിലാണ്‌ പരിപാടി. സംഘാടകസമിതി രൂപീകരിച്ചു. രൂപീകരണയോഗം ഹൈബി ഈഡൻ എംപി ഉദ്‌ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ഷാജി ജോർജ് പ്രണത അധ്യക്ഷനായി. ഡോ. ഹരികുമാർ ചങ്ങമ്പുഴ മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. എം തോമസ് മാത്യു, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ ഡോ. ധർമരാജ് അടാട്ട്, ജോൺ ഫെർണാണ്ടസ്, പി ജി സജീവ്, എ കെ ശിവദാസൻ, രതീഷ്‌കുമാർ കെ മാണിക്യമംഗലം, ഡി ആർ രാജേഷ് എന്നിവർ സംസാരിച്ചു.


ഭാരവാഹികൾ: കവി കെ ജയകുമാർ (ചെയർമാൻ), ഡോ. കെ ജി പൗലോസ്‌, ജോൺ ഫെർണാണ്ടസ്‌, സുബിൻ പോൾ (വൈസ്‌ ചെയർമാൻമാർ), ഷാജി ജോർജ്‌ പ്രണത (വർക്കിങ്‌ ചെയർമാൻ), പി ജി സജീവ്‌ (ജനറൽ കൺവീനർ), ഡി ആർ രാജേഷ്‌ (ജോയിന്റ്‌ കൺവീനർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home