ad
Deshabhimani

നാട്യധർമി കലാപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

Natyadharmi
വെബ് ഡെസ്ക്

Published on Feb 14, 2026, 01:12 AM | 1 min read

കൊച്ചി


പാറക്കടവ് നാട്യധർമിയുടെ കലാപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മൂഴിക്കുളം കൊച്ചുകുട്ടൻ ചാക്യാർ പുരസ്കാരം കഥകളി അഭിനയരംഗത്തെ അതുല്യപ്രതിഭ ഡോ. സദനം കൃഷ്ണൻകുട്ടിക്കും സന്ദീപ് കാളത്തി മേയ്ക്കാട് സ്മാരകപുരസ്കാരം കഥകളി ഗായകൻ കോട്ടയ്ക്കൽ മധുവിനും മാട്ടാമ്പിള്ളിൽ പരമേശ്വരമേനോൻ സ്മാരക പുരസ്കാരം കർണാടക സംഗീതപ്രതിഭയായ യുവഗായകൻ മൂഴിക്കുളം ഹരികൃഷ്ണനും നൽകും. 10,000 രൂപ ക്യാഷ് അവാർഡും മെമന്റോയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ഏപ്രിൽ ഒന്പതിന്‌ വൈകിട്ട് 6.30ന് പാറക്കടവ് രാമപുരം ചെറ്റാരിക്കൽ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ കലാമണ്ഡലം വൈസ്ചാൻസലർ ഡോ. ബി അനന്തകൃഷ്ണൻ പുരസ്കാരം നൽകും.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home