ദേശീയ നീന്തലിൽ വിശ്വജ്യോതി ഓവറോൾ റണ്ണേഴ്സ്അപ്പ്

സിബിഎസ്ഇ ദേശീയ നീന്തൽ മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഓവറോൾ റണ്ണേഴ്സ്അപ്പായ അങ്കമാലി വിശ്വജ്യോതി സ്കൂൾ ടീം
അങ്കമാലി
ഒഡിഷയിൽ നടന്ന സിബിഎസ്ഇ ദേശീയ നീന്തൽ മത്സരത്തിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ അങ്കമാലി വിശ്വജ്യോതി സ്‌കൂൾ ഓവറോൾ റണ്ണേഴ്സ്അപ്പായി. വിശ്വജ്യോതിയുടെ 17 നീന്തൽതാരങ്ങൾ ആറുസ്വർണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കല മെഡലുകളും നേടി.
ഹരിയാനയിൽ നടന്ന ആൺകുട്ടികളുടെ ദേശീയ നീന്തലിൽ 4x100 ഫ്രീസ്‌റ്റൈൽ റിലേയിൽ വിശ്വജ്യോതി വെള്ളി മെഡൽ നേടി. മികച്ചനേട്ടം കൈവരിച്ച വിദ്യാർഥികളെയും പരിശീലകൻ അനിൽകുമാറിനെയും സ്‌കൂൾ മാനേജർ ഫാ. അഗസ്റ്റിൻ മാമ്പിള്ളി, അസോ. ഡയറക്ടർ ഫാ. ആഞ്ചലോ ചക്കനാട്ട്, പ്രിൻസിപ്പൽ റീന രാജേഷ്, വൈസ് പ്രിൻസിപ്പൽ ഷാലി ജോസ് എന്നിവർ അഭിനന്ദിച്ചു.










0 comments