ദേശീയ പഞ്ചഗുസ്തി ജേതാവിനെ അനുമോദിച്ചു

ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ഒന്നാംസ്ഥാനം നേടിയ ആഷിക്കിന് ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് പി എ ഹരിദാസ് ഉപഹാരം നൽകുന്നു
പറവൂർ
ഗുജറാത്തിലെ ഗാന്ധിനഗറിൽ നടന്ന ദേശീയതല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ പിഐയു സ്റ്റാൻഡിങ് മെൻ 80 കിലോ വിഭാഗത്തിൽ ഒന്നാംസ്ഥാനം നേടിയ ചേന്ദമംഗലം കിഴക്കുംപുറം കറുകശേരി ആഷിക്കിനെ ചേന്ദമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.
അനിയൻ–ഷാമില ദമ്പതികളുടെ മകനാണ് ആഷിക്ക്. പഞ്ചായത്ത് പ്രസിഡന്റ് പി എ ഹരിദാസ് ഉദ്ഘാടനം ചെയ്തു.
ലോക പഞ്ചഗുസ്തി മത്സരത്തിൽ ഇന്ത്യക്കുവേണ്ടി പങ്കെടുക്കാൻ ആഷിക്ക് യോഗ്യത നേടിയിട്ടുണ്ട്. ദേശീയതാരം അമൽ ദാസാണ് മുഖ്യപരിശീലകൻ. ജില്ലാപഞ്ചായത്ത് അംഗം ബിന്ദു ജോർജ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെസ്സി സെബാസ്റ്റ്യൻ, ഷിബു ചേരമാൻതുരുത്തി, ബിസ്സി അജീഷ്, ഷിപ്പി സെബാസ്റ്റ്യൻ, ടി എസ് രാജു, റുഖിയ സിദ്ദിഖ്, വി ജി ഗോപകുമാർ എന്നിവർ സംസാരിച്ചു.









0 comments