ad
Deshabhimani

ഇന്ദിരാഗാന്ധി ഡെന്റൽ കോളേജിന്‌ ദേശീയ ബഹുമതി

National honor

‘ഏജ് -ഫ്രണ്ട്‌ലി ഡെന്റൽ കോളേജ്’ ദേശീയ ബഹുമതിപത്രം ഡോ. ടി വി പത്മനാഭനിൽനിന്ന്‌ ഇന്ദിരാഗാന്ധി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ ഡോ. കെ പി സിയാദ്, ഡെന്റൽ ഡയറക്ടർ ഡോ. നദാ നജീബ് റാവുത്തർ എന്നിവർചേർന്ന് ഏറ്റുവാങ്ങുന്നു

വെബ് ഡെസ്ക്

Published on Jul 19, 2026, 01:16 AM | 1 min read

കോതമംഗലം


നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസസിന്‌ ഇന്ത്യയിലെ ആദ്യ ‘ഏജ് -ഫ്രണ്ട്‌ലി ഡെന്റൽ കോളേജ്’ എന്ന ദേശീയ ബഹുമതിപത്രം ലഭിച്ചു.


പുണെയിൽ നടന്ന ജെറിയാട്രി ദേശീയ സമ്മേളനത്തിൽ അസോസിയേഷൻ ഓഫ് ജെറിയാട്രിക് ഡെന്റിസ്ട്രി പ്രസിഡന്റ് ഡോ. ടി വി പത്മനാഭനിൽനിന്ന്‌ ഇന്ദിരാഗാന്ധി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ ഡോ. കെ പി സിയാദ്, ഡെന്റൽ ഡയറക്ടർ ഡോ. നദാ നജീബ് റാവുത്തർ എന്നിവർചേർന്ന് ബഹുമതിപത്രം ഏറ്റുവാങ്ങി.


ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശങ്ങൾ അടിസ്ഥാനമാക്കി വയോജനങ്ങൾക്ക് ഗുണമേന്മയുള്ളതും സൗഹൃദപരവുമായ ദന്തപരിചരണം ഉറപ്പാക്കാൻ ഇന്ദിരാഗാന്ധി ഡെന്റൽ കോളേജ് നടപ്പാക്കിയ ചികിത്സാസേവനങ്ങൾ, സാമൂഹിക സേവന പ്രവർത്തനങ്ങൾ, വിദ്യാഭ്യാസം, ഗവേഷണം എന്നിവയുടെ അടിസ്ഥാനത്തിലാണ് അംഗീകാരം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home