ad
Deshabhimani

നാടക് ജില്ലാ സമ്മേളനത്തിന്‌ തുടക്കം

natak

നാടക്‌ ജില്ലാ സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ജെ ശൈലജ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 16, 2026, 02:35 AM | 1 min read

കൊച്ചി


​നാടക കലാകാരന്മാരുടെയും പ്രവർത്തകരുടെയും സംഘടനയായ ‘നാടക്' ജില്ലാ സമ്മേളനത്തിന്‌ എറണാകുളം അധ്യാപക ഭവനിൽ (പി രഘുനാഥൻ നഗർ) തുടക്കം. സമ്മേളനം ഞായർ വൈകിട്ട്‌ സമാപിക്കും.


സമ്മേളനത്തിന്റെ ഭാഗമായി ‘ഭരണകൂടം, മതം, രാഷ്‌ട്രീയം, അനുഷ്‌ഠാനം: നാടകവേദിയിൽ’ വിഷയത്തിൽ നടന്ന സംവാദത്തിൽ പ്രൊഫ. മനോജ്‌ തച്ചാനി മോഡറേറ്ററായി. ഫാസിസ്റ്റുകൾ കലാകാരന്മാരുടെ ഇടയിൽ കടന്നുകയറുന്നുണ്ടെന്നും ഇതിനെതിരെ ജാഗ്രതവേണമെന്നും തിരക്കഥാകൃത്ത്‌ ഡോ. അജു കെ നാരായണൻ സംവാദത്തിൽ പറഞ്ഞു. ടി എം എബ്രഹാം, കല്ലു കല്യാണി എന്നിവരും സംസാരിച്ചു. ‘നാടക–അഭിനയം, സംവിധാനം, അവതരണം, സംഘാടനം, അതിജീവനം: വെല്ലുവിളികൾ’ സംവാദത്തിൽ സജി തുളസീദാസ്‌ മോഡറേറ്ററായി. പി ജെ ഉണ്ണിക്കൃഷ്ണൻ, തൃശൂർ ഗോപാൽജി, പയ്യന്നൂർ മുരളി, അരുൺ ലാൽ എന്നിവർ സംസാരിച്ചു.


പ്രതിനിധി സമ്മേളനം നാടക്‌ സംസ്ഥാന ജനറൽ സെക്രട്ടറി ജെ ശൈലജ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മോഹൻ കൃഷ്ണൻ അധ്യക്ഷനായി. സെക്രട്ടറി ഷാബു കെ മാധവൻ റിപ്പോർട്ടും ട്രഷറർ ഫ്രാൻസിസ് ഈരവേലി വരവുചെലവ്‌ കണക്കും അവതരിപ്പിച്ചു. എ എച്ച്‌ ഷാനവാസ്‌, സജി തുളസീദാസ്, അരുൺലാൽ എന്നിവർ സംസാരിച്ചു. വൈകിട്ട്‌ മലപ്പുറം ലിറ്റിൽ എർത്ത്‌ തിയറ്റർ ‘നൂറ്‌ ശതമാനം സിന്ദാബാദ്‌’ നാടകം അവതരിപ്പിച്ചു. ഞായർ വൈകിട്ട്‌ അഞ്ചിന്‌ സാംസ്‌കാരിക സമ്മേളനം പി എഫ്‌ മാത്യൂസ്‌ ഉദ്‌ഘാടനം ചെയ്യും. നാടകരംഗത്ത്‌ വിവിധ പുരസ്കാരങ്ങൾ നേടിയ കലാകാരന്മാരെ ആദരിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home