അതിജീവിതയ്‌ക്ക് ഐക്യദാർഢ്യവുമായി നാടക്

കൊച്ചി
‘ഒരുമിച്ചൊന്നായ് ഒറ്റക്കെട്ടായ്’ അവളോടൊപ്പമെന്ന് പ്രഖ്യാപിച്ച് അതിജീവിതയ്‌ക്ക് ഐക്യദാർഢ്യവുമായി ‘നാടക്’ സാംസ്‌കാരിക പ്രവർത്തകർ. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എറണാകുളം വഞ്ചിസ്‌ക്വയറിൽ നടന്ന ‘അവൾക്കൊപ്പം അതിജീവിതയ്‌ക്കൊപ്പം’ കൂട്ടായ്‌മയിൽ നിരവധിപേർ ഒത്തുചേർന്നു. മറൈൻഡ്രൈവിലെ മഴവിൽപ്പാലത്തിന് സമീപത്തുനിന്ന് പ്രതിഷേധഗാനങ്ങളോടെയാണ് വഞ്ചിസ്‌ക്വയറിലേക്ക് പ്രകടനം നടത്തിയത്. തുടർന്നുനടന്ന ഐക്യദാർഢ്യസമ്മേളനം നാടക് സംസ്ഥാന ജനറൽ സെക്രട്ടറി ജെ ശൈലജ ഉദ്‌ഘാടനം ചെയ്‌തു. സംസ്ഥാന പ്രസിഡന്റ് ഡി രഘൂത്തമൻ അധ്യക്ഷനായി. അഡ്വ. ടി ബി മിനി, കെ ജെ ഷൈൻ, വി കെ പ്രസാദ്, ഫ്രാൻസിസ് ഈരവേലിൽ, മോഹൻ കൃഷ്ണൻ, എ എസ് ദിലീഷ്, പി കെ രാജീവ് എന്നിവർ സംസാരിച്ചു.










0 comments