പി ജെ ആന്റണി നാടകോത്സവം 28 മുതൽ ചങ്ങന്പുഴ പാർക്കിൽ

കൊച്ചി
പുരോഗമന കലാസാഹിത്യസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന പി ജെ ആന്റണി സ്മാരക നാടകോത്സവം 28, 29, 30 തീയതികളിൽ ഇടപ്പള്ളി ചങ്ങന്പുഴ പാർക്കിൽ നടക്കും. നാടകാവതരണം, കലാകാരസംഗമം, പി ജെ ആന്റണിക്കൊപ്പം പ്രവർത്തിച്ചവരെ ആദരിക്കൽ, സെമിനാർ, നാടകവായന തുടങ്ങിയ പരിപാടികൾ അരങ്ങേറും.
28ന് വൈകിട്ട് അഞ്ചിന് ആർട്ടിസ്‌റ്റ് സുജാതൻ നാടകോത്സവം ഉദ്‌ഘാടനം ചെയ്യും. പി ജെ ആന്റണി അനുസ്‌മരണം ജോൺ ഫെർണാണ്ടസ് നിർവഹിക്കും. പി ജെ ആന്റണിയുടെ സഹപ്രവർത്തകരായിരുന്ന കെ എം ധർമൻ, കെപിഎസി ബിയാട്രിസ്, കരിയപ്പിള്ളി മുഹമ്മദ്, പൗളി വത്സൻ, കണിയാപുരം രവി, ഫ്രഡി പള്ളൻ, സുധീർ കലൂർ, ഗ്രേസി, ചന്ദ്രൻ കോട്ടയം, കേയെൻ, കെ പി എസ് കുമാർ, വിശ്വൻ മാമംഗലം എന്നിവരെ ഡോ. കെ ജി പൗലോസ് ആദരിക്കും. കലാ സംഘാടനത്തിൽ 40 വർഷം പിന്നിട്ട ഷാജി സരിഗയെയും ആദരിക്കും. തിരുവനന്തപുരം മലയാള നാടകവേദിയുടെ നാടകം– ഒരു സുന്ദരദിവസം അരങ്ങേറും.
29ന് വൈകിട്ട് അഞ്ചിന് സെമിനാർ– എറണാകുളം ജില്ലയിലെ നാടകത്തിന്റെ നാൾവഴികൾ. രാത്രി ഏഴിന് തിരുവനന്തപുരം സചേതനയുടെ നാടകം– ഡാം. 30ന് പകൽ രണ്ടിന് ജില്ലയിലെ നാടകകലാകാരന്മാരുടെ സംഗമം ഡോ. എ ചന്ദ്രദാസൻ ഉദ്‌ഘാടനം ചെയ്യും. 5.30ന് എ ആർ രതീശന്റെ നേതൃത്വത്തിൽ പി ജെ ആന്റണിയുടെ നാടകങ്ങളുടെ വായന. ഏഴിന് കൊച്ചിൻ ചന്ദ്രകാന്തയുടെ നാടകം– രാമൻ രാഘവൻ ജീവിച്ചിരിപ്പുണ്ട്.









0 comments