ad
Deshabhimani

സുരക്ഷയിൽ അലസതപാടില്ല: മുരളി തുമ്മാരുകുടി

n s s

ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ സന്നദ്ധം പരിശീലന 
പരിപാടിയുടെ ജില്ലാ ഉദ്ഘാടനം മുരളി തുമ്മാരുകുടി നിർവഹിക്കുന്നു

വെബ് ഡെസ്ക്

Published on Sep 09, 2025, 02:47 AM | 1 min read

പിറവം

സുരക്ഷാ ക്രമീകരണങ്ങളോട് പുലർത്തുന്ന അലസതയാണെന്ന് പ്രകൃതിദുരന്തങ്ങൾ ഉൾപ്പെടെയുള്ള അപകടങ്ങളുടെ ആഴം വർധിപ്പിക്കുന്നതിന് പ്രധാന കാരണമെന്ന് ഡോ. മുരളി തുമ്മാരുകുടി പറഞ്ഞു.


ഹയർ സെക്കൻഡറി നാഷണൽ സർവീസ് സ്കീമിന്റെ സന്നദ്ധം പരിശീലന പരിപാടിയുടെ ജില്ലാ ഉദ്ഘാടനം പിറവം മണീട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാപഞ്ചായത്ത് അംഗം എൽദോ ടോം പോൾ അധ്യക്ഷനായി. ജില്ലാ കൺവീനർ ടി പി അഭിലാഷ് പദ്ധതി വിശദീകരിച്ചു.


എംജി സർവകലാശാല സെനറ്റ് അംഗം പി ബി രതീഷ്, ബിജു സൈമൺ, മിനി തങ്കപ്പൻ, എസ് സിന്ധു, ഡോ. മുഹമ്മദ് സുധീർ, എം കെ രഘു തുടങ്ങിയവർ സംസാരിച്ചു. അഗ്‌നി രക്ഷാസേനയുടെ ദുരന്ത പ്രതിരോധ പ്രവർത്തന പരിശീലനം, ആരോഗ്യവകുപ്പ് പ്രഥമ ശുശ്രൂഷാ പരിശീലനം എന്നിവയുണ്ടായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home