മൈലൂർ എംഎൽപി സ്കൂൾ വീണ്ടും ഒന്നാമത്

മൈലൂർ എംഎൽപി സ്കൂളിൽ ഒന്നാംക്ലാസിൽ പ്രവേശനം നേടിയ വിദ്യാർഥികൾ അധ്യാപകരോടൊപ്പം
കവളങ്ങാട്
അധ്യയനവർഷം ആരംഭിച്ച് ആറാം പ്രവൃത്തിദിന കണക്കെടുപ്പ് പൂർത്തിയായപ്പോൾ കോതമംഗലം വിദ്യാഭ്യാസജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നാംക്ലാസിൽ പ്രവേശനം നേടിയത് മൈലൂർ എംഎൽപി സ്കൂളിൽ. ഒന്നാംക്ലാസിലേക്ക് മാത്രം 128 കുട്ടികളാണ് പ്രവേശനം നേടിയത്.
മറ്റു ക്ലാസുകളിലേയ്ക്ക് 28 കുട്ടികളും പ്രവേശനം നേടി. ഒന്നുമുതൽ അഞ്ചുവരെ ക്ലാസുകളുള്ള വിദ്യാലയത്തിൽ ഈ അധ്യയനവർഷം കെജി വിഭാഗത്തിൽ 195 കുട്ടികളും എൽപി വിഭാഗത്തിൽ 658 കുട്ടികളും ഉൾപ്പെടെ ആകെ 853 കുട്ടികളാണ് അധ്യയനം നടത്തുന്നത്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാഭ്യാസരംഗത്ത് നടപ്പാക്കിയ നൂതനപ്രവർത്തനങ്ങളും പശ്ചാത്തലസൗകര്യവികസനവുമാണ് സ്കൂളിനെ പ്രധാന ആകർഷണകേന്ദ്രമാക്കുന്നത്. പ്രധാനാധ്യാപകൻ ജോസ് മാനുവലിന്റെ നേതൃത്വത്തിൽ 42 അധ്യാപകരും 20 അനധ്യാപകരമുമാണ് ഈ സ്കൂളിലുള്ളത്.










0 comments