ad
Deshabhimani

ചന്ദർകുഞ്ജ് ഇരട്ട ടവർ പൊളിക്കൽ: കലക്ടറുടെ കമ്മിറ്റിക്ക് മുന്നോട്ടുപോകാമെന്ന്‌ ഹെെക്കോടതി

Chandrakunj
വെബ് ഡെസ്ക്

Published on Jun 13, 2026, 02:24 AM | 1 min read

കൊച്ചി


വൈറ്റില സിൽവർ സാൻഡ്‌ ദ്വീപിലെ ചന്ദർകുഞ്ജ് ഇരട്ട ടവർ അപ്പാർട്ട്മെന്റ് പൊളിച്ചുനീക്കാനുള്ള പ്രവർത്തനങ്ങളുമായി കലക്ടറുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്ക് മുന്നോട്ടുപോകാമെന്ന്‌ ഹൈക്കോടതി നിർദേശിച്ചു.


ഏറ്റവും കുറഞ്ഞ തുകയ്‌ക്ക്‌ ലേലം വിളിച്ച പി കെ യൂണിക്കിനെ ഒഴിവാക്കി രണ്ടാംസ്ഥാനക്കാരനായ എഡിഫൈസ് എൻജിനീയറിങ്‌ കമ്പനിക്ക് ടെൻഡർ ഉറപ്പിക്കാനുള്ള കമ്മിറ്റി തീരുമാനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പി കെ യൂണിക്‌ പ്രോജക്ട്‌ ലിമിറ്റഡ് നൽകിയ ഹർജിയിൽ സ്റ്റേ നിഷേധിച്ചാണ് ജസ്റ്റിസ് സിയാദ് റഹ്മാൻ ഉത്തരവായത്.


കുറഞ്ഞ ലേലത്തുക എന്നതിലുപരി സമീപത്തെ കെട്ടിടങ്ങളെ ബാധിക്കാതെ സുരക്ഷയോടെ കെട്ടിടം പൊളിക്കാനുള്ള സാങ്കേതിക പരിജ്ഞാനവും അനുഭവസമ്പത്തും കണക്കാക്കിയാണ് എഡിഫൈസ് കമ്പനിക്ക് കരാർ നൽകുന്നതെന്ന് സർക്കാർ ബോധിപ്പിച്ചു. സാങ്കേതിക കഴിവിന് 70 ശതമാനവും സാമ്പത്തിക ബിഡിന് 30 ശതമാനവും സ്കോർ നൽകിയാണ് ടെൻഡർ പരിഗണിച്ചതെന്നും അറിയിച്ചു. കരാർ ലഭിച്ച എഡിഫൈസ് എൻജിനീയറിങ്‌ കമ്പനിയാണ് മുമ്പ് മരട് ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചുമാറ്റിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home