Deshabhimani

പരോളിലിറങ്ങി മുങ്ങിയ കൊലക്കേസ് പ്രതി 13 വർഷത്തിനുശേഷം പിടിയിൽ

murder accused
വെബ് ഡെസ്ക്

Published on Oct 03, 2026, 07:45 AM | 1 min read

ആലപ്പുഴ : മലപ്പുറം പെരിന്തൽമണ്ണയിൽ യുവതിയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ പരോളിലിറങ്ങി മുങ്ങിയ പ്രതി 13 വർഷത്തിനുശേഷം പിടിയിൽ. ആലപ്പുഴ അവലൂക്കുന്ന് രാമവർമ കട്ടിക്കാട് വീട്ടിൽ മാത്യു (മാമച്ചൻ) ആണ് ആലപ്പുഴ നോർത്ത് പൊലീസിന്റെ പിടിയിലായത്. 2013ൽ തിരുവനന്തപുരം നെട്ടുകൽത്തേരി തുറന്ന ജയിലിൽനിന്ന്‌ 15 ദിവസത്തെ സാധാരണ പരോളിൽ ഇറങ്ങി മുങ്ങുകയായിരുന്നു.


സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ വെള്ളിയാഴ്‌ച സ്പെഷ്യൽ ബ്രാഞ്ച് എസ്ഐമാരായ കെ ടി രാജീവ്, അജിത് കുമാർ എന്നിവർക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തുമ്പോളി റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നാണ്‌ പിടിച്ചത്‌.

നോർത്ത് എഎസ്ഐ വിനോദ്, സിപിഒമാരായ ലിജോ, അമൽദേവ്, കൃഷ്ണമൂർത്തി എന്നിവരടങ്ങിയ സംഘമാണ്‌ പിടിച്ചത്‌. ഇയാളെ തിരുവനന്തപുരം നെട്ടുകൽത്തേരി തുറന്ന ജയിലിൽ പ്രവേശിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home