രാഷ്ട്രീയപ്രേരിത സ്ഥലംമാറ്റം
ഉത്തരവ് കത്തിച്ച് കെഎസ്ടിഎ പ്രതിഷേധിച്ചു

രാഷ്ട്രീയപ്രേരിതമായി അധ്യാപകരെ സ്ഥലംമാറ്റിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കെഎസ്ടിഎയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം ഉത്തരവ് കത്തിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ എ ഷാഫി ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെഎസ്ടിഎ) സംസ്ഥാന സെക്രട്ടറി പി ജെ ബിനേഷ്, വയനാട് ജില്ലാ ജോയിന്റ് സെക്രട്ടറി വിൽസൺ തോമസ് എന്നിവരെ രാഷ്ട്രീയപ്രേരിതമായി സ്ഥലംമാറ്റിയതിൽ പ്രതിഷേധിച്ച് കെഎസ്‌ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി.
സമഗ്രശിക്ഷ കേരള പ്രോഗ്രാം ഓഫീസർമാരായ ഇരുവരും അന്യത്ര സേവനം അവസാനിപ്പിച്ച സാഹചര്യത്തിൽ ഇവർക്ക് മാതൃജില്ലയായ വയനാട്ടിൽത്തന്നെ ജൂൺ അഞ്ചിന് നിയമനം നൽകിയിരുന്നു. എന്നാൽ, പത്തിന് ഇരുവരെയും കാരണം കാണിക്കാതെ കാസര്‍കോട്ടേക്ക് മാറ്റുകയായിരുന്നു.
വിവാദ ഉത്തരവ് കത്തിച്ച് ജനറൽ സെക്രട്ടറി ടി കെ എ ഷാഫി മാർച്ച് ഉദ്ഘാടനം ചെയ്തു. ടൗൺഹാളിന് സമീപത്തുനിന്ന് ആരംഭിച്ച മാർച്ച് കച്ചേരിപ്പടിയിൽ സമാപിച്ചു. ജില്ലാ പ്രസിഡന്റ് ജി ആനന്ദകുമാർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എം കെ നൗഷാദ് അലി, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഏലിയാസ് മാത്യു, കെ ജെ ഷൈൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഡാൽമിയ തങ്കപ്പൻ, പി എം ഷൈനി, ജില്ലാ സെക്രട്ടറി എം നിയാസ്, ട്രഷറർ എ എൻ അശോകൻ എന്നിവർ സംസാരിച്ചു.










0 comments