ad
Deshabhimani

print edition നെയ്‌മർ 
കളിക്കില്ല

neymar jr
വെബ് ഡെസ്ക്

Published on Jun 13, 2026, 02:25 AM | 1 min read

ന്യൂയോർക്ക്‌ : സൂപ്പർതാരം നെയ്‌മർ മൊറോക്കോയ്‌ക്കെതിരെ കളിക്കില്ല. ശാരീരികക്ഷമത പൂർണമായും വീണ്ടെടുക്കാത്ത മുപ്പത്തിനാലുകാരൻ അടുത്ത മത്സരമാകുമ്പോഴേക്കും തിരിച്ചെത്തും. മൂന്ന്‌ വർഷത്തെ ഇടവേളയ്‌ക്ക്‌ ശേഷമാണ്‌ മുന്നേറ്റക്കാരൻ ദേശീയ ടീമിൽ ഉൾപ്പെട്ടത്‌. എന്നാൽ ലോകകപ്പ്‌ ടീം പ്രഖ്യാപനത്തിന്‌ പിന്നാലെ കാലിന്‌ പരിക്കേറ്റു. നാലാം ലോകകപ്പാണ്‌ ഇത്തവണ. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനാണ്‌. കാനറി കുപ്പായത്തിൽ 128 കളിയിൽ 79 ഗോളുണ്ട്‌. പരിക്കിനെ തുടർന്ന്‌ റോഡ്രിഗോ, ഏദെർ മിലിറ്റാവോ, എസ്‌തെവായോ, വെസ്‌ലി എന്നീ താരങ്ങളെ ബ്രസീലിന്‌ നഷ്ടമായിട്ടുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home