ad
Deshabhimani

മോട്ടോർ വാഹന വകുപ്പ് പരിശോധന ; 62 വാഹനങ്ങളിൽനിന്ന്‌ 
പിഴ ഇ‍ൗടാക്കി

mvd checking
വെബ് ഡെസ്ക്

Published on Aug 26, 2025, 02:44 AM | 1 min read


അങ്കമാലി

മോട്ടോർ വാഹന വകുപ്പ് അങ്കമാലിയിൽ നടത്തിയ പരിശോധനയിൽ സ്കൂൾ, സ്വകാര്യ ബസുകളടക്കം 62 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. അങ്കമാലിയിൽനിന്ന്‌ ആലുവ, ചാലക്കുടി, പെരുമ്പാവൂർ, പറവൂർ റൂട്ടുകളിലുള്ള ബസുകളിലായിരുന്നു പരിശോധന.


നൂറിലധികം സ്കൂൾവാഹനങ്ങൾ പരിശോധിച്ചതിൽ 29 വാഹനങ്ങളിൽനിന്ന് 22,250 രൂപ പിഴ ഇ‍ൗടാക്കി. നികുതി അടയ്‌ക്കാത്ത നാല് വാഹനങ്ങൾ, സ്പീഡ് ഗവർണർ പ്രവർത്തനരഹിതമായ ഒരു വാഹനം, യൂണിഫോം–സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാത്ത ഡ്രൈവർമാർ എന്നിവർക്കെതിരെയായിരുന്നു നടപടി.


33 സ്വകാര്യ ബസുകളിൽനിന്ന് 21,250 രൂപ പിഴ ഇ‍ൗടാക്കി. നിരോധിത എയർ ഹോൺ ഘടിപ്പിച്ച വാഹനങ്ങൾ, അമിതശബ്ദത്തിൽ മ്യൂസിക് സിസ്റ്റം പ്രവർത്തിപ്പിച്ചവ, കണ്ടക്ടർ ലൈസൻസ് ഇല്ലാത്തവർ, സ്പീഡ് ഗവർണർ പ്രവർത്തിക്കാത്ത വാഹനങ്ങൾ, വാതിൽ തുറന്നിട്ട് സർവീസ് നടത്തിയ വാഹനങ്ങൾ തുടങ്ങിയ നിയമലംഘനങ്ങൾക്കാണ് നടപടിയെടുത്തത്. എറണാകുളം ആർടിഒ എൻഫോഴ്‌സ്‌മെന്റിലെ നാല് സ്ക്വാഡുകളും അങ്കമാലി സബ്‌ ആർടിഒ ഓഫീസിലെ ഒരു സ്ക്വാഡും പരിശോധനയിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home