ad
Deshabhimani

മുത്തൂറ്റ് അഖില കേരള വോളി ടൂർണമെന്റ്‌

മുത്തൂറ്റ് അക്കാദമിക്കും ഐപിഎം വടകരയ്‌ക്കും ഇരട്ടക്കിരീടം

All-Kerala Volleyball Tournament

അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിൽ വിജയിച്ച മുത്തൂറ്റ് വോളിബോൾ അക്കാദമി ടീം

വെബ് ഡെസ്ക്

Published on Sep 14, 2026, 02:29 AM | 1 min read

പറവൂർ​


മുത്തൂറ്റ് പാപ്പച്ചൻ ട്രോഫിക്കായുള്ള അഖില കേരള വോളിബോൾ ടൂർണമെന്റിൽ മുത്തൂറ്റ് വോളിബോൾ അക്കാദമിക്കും ഐപിഎം വടകരയ്‌ക്കും ഇരട്ടക്കിരീടം. 17, 19 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ മുത്തൂറ്റ് വോളിബോൾ അക്കാദമിയും പെൺ വിഭാഗത്തിൽ ഐപിഎം വടകരയും ജേതാക്കളായി.


അണ്ടർ 17 വിഭാഗം ആൺകുട്ടികളുടെ ഫൈനലിൽ സെന്റ്‌ പീറ്റേഴ്സ് കോലഞ്ചേരിയെ 25-–17, 25–-21 സ്കോറിന് പരാജയപ്പെടുത്തിയാണ് മുത്തൂറ്റ് അക്കാദമി വിജയിച്ചത്. പെൺകുട്ടികളുടെ അണ്ടർ 17 വിഭാഗത്തിൽ ഐപിഎം വടകര 25–-18, 25-–22 സ്കോറിന്‌ മുത്തൂറ്റിനെ പരാജയപ്പെടുത്തി.


volleyഅണ്ടർ 19 ആൺകുട്ടികളുടെ വിഭാഗത്തിൽ വിജയിച്ച മുത്തൂറ്റ് വോളിബോൾ അക്കാദമി ടീം


അണ്ടർ 19 ആൺകുട്ടികളുടെ ഫൈനലിൽ മുത്തൂറ്റ് അക്കാദമി ജി വി രാജ സ്പോർട്സ് സ്കൂൾ തിരുവനന്തപുരത്തെ 25-–18, 25-–20 സ്കോറിനാണ് പരാജയപ്പെടുത്തിയത്. അണ്ടർ 19 വിഭാഗം പെൺകുട്ടികളുടെ ഫൈനലിൽ ഐപിഎം വടകര 25-–22, 25–-20 സ്കോറിന് മുത്തൂറ്റിനെ പരാജയപ്പെടുത്തി ജേതാക്കളായി.


കൊട്ടുവള്ളിക്കാട് എച്ച്എംവൈ എച്ച്എസ്എസിൽ നടന്ന മത്സരങ്ങൾ വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ്‌ കെ എസ് സനീഷ് ഉദ്ഘാടനം ചെയ്തു.

വിജയികൾക്ക് മുൻ ഇന്ത്യൻ വോളിബോൾ താരങ്ങളായ പി സി ഗോപിദാസ്, ബി അനിൽ എന്നിവർചേർന്ന് ട്രോഫികൾ വിതരണം ചെയ്തു. ഏഷ്യൻ ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻടീമിനെ പ്രതിനിധീകരിച്ച രാഹുൽനായർ, ആദി കൃഷ്ണ എന്നിവരെ അനുമോദിച്ചു.


മുത്തൂറ്റ് വോളിബോൾ അക്കാദമി ടെക്നിക്കൽ ഡയറക്ടർ ബിജോയ്‌ ബാബു, സംസ്ഥാന വോളിബോൾ അസോസിയേഷൻ ജോയിന്റ് സെക്രട്ടറി ടി ആർ ബിന്നി, കെ കെ രതീഷ്, പി ആർ സിന്ധു, സേവ്യർ ലുയീസ്, അബ്ദുൽ മജീദ്, പി ദേവരാജൻ തുടങ്ങിയവർ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home