ad
Deshabhimani

യുവതിയെ കൊലപ്പെടുത്തിയ ഭര്‍ത്താവ് റിമാൻഡിൽ

Murder

ബിജു

വെബ് ഡെസ്ക്

Published on Jul 29, 2026, 12:12 AM | 1 min read

കോതമംഗലം

പിണ്ടിമന വെറ്റിലപ്പാറ ചിറമേല്‍ സിമിയെ കൊലപ്പെടുത്തിയ കേസിൽ ഭര്‍ത്താവ് ബിജു (52) റിമാൻഡിൽ. കൊലപാതകത്തിനിടെ കൈത്തണ്ടയില്‍ പരിക്കേറ്റ ബിജു പൊലീസ് നിരീഷണത്തില്‍ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതിന് പിന്നാലെയാണ് ബിജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയശേഷം കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് കുടുംബവഴക്കിനിടെ സിമി കൊല്ലപ്പെട്ടത്. ബിജു കത്തി ഉപയോഗിച്ച് കഴുത്തില്‍ മാരകമുറിവേല്‍പ്പിച്ചാണ് സിമിയെ കൊലപ്പെടുത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home