ad
Deshabhimani

ഇരുചക്രവാഹനങ്ങളിൽ അനധികൃത യാത്ര: 1.18 ലക്ഷം പിഴയിട്ടു

motor bike mvd

മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ പിടിച്ചെടുത്ത ഇരുചക്ര വാഹനങ്ങൾ ഉദ്യോഗസ്ഥർ പരിശോധിക്കുന്നു

വെബ് ഡെസ്ക്

Published on Jul 22, 2026, 12:19 AM | 1 min read

കൊച്ചി

പെർമിറ്റില്ലാതെ അനധികൃതമായി യാത്രക്കാരെ കയറ്റിയ 36 ഇരുചക്രവാഹനങ്ങൾക്കെതിരെ മോട്ടോർ വാഹനവകുപ്പ് നടപടി സ്വീകരിച്ചു.1.18 ലക്ഷം രൂപ പിഴയിട്ടു. ആർടിഒ എൻഫോഴ്‌സ്‌മെന്റ്‌ എറണാകുളം, കാക്കനാട്, കളമശേരി, ഇൻഫോപാർക്ക് മേഖലകളിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്.


മൊബൈൽ ആപ്ലിക്കേഷൻ അധിഷ്ഠിത സർവീസ് നടത്തിയിരുന്ന വാഹനങ്ങളിൽ പലതിനും ഇൻഷുറൻസ് പരിരക്ഷയോ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റോ ഉണ്ടായിരുന്നില്ല. സ്വകാര്യ വാഹനങ്ങളിൽ ഇത്തരം സർവീസ് നടത്തുന്നത് നിയമവിരുദ്ധമാണെന്നും അപകടമുണ്ടായാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. എൻഫോഴ്‌സ്‌മെന്റ് ആർടിഒ ബിജു ഐസക്കിന്റെ നേതൃത്വത്തിൽ അഞ്ച് സ്ക്വാഡുകളായി തിരിഞ്ഞായിരുന്നു പരിശോധന.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home