Deshabhimani

മൂട്ട് കോർട്ട് മത്സരങ്ങൾ തുടങ്ങി

Moot Court Competitions

എറണാകുളം ഗവ. ലോ കോളേജിലെ മൂട്ട് കോർട്ട് മത്സരങ്ങൾ കേരള ഹൈക്കോടതി രജിസ്ട്രാർ ജനറൽ ജി ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Nov 06, 2026, 03:05 AM | 1 min read

കൊച്ചി


എറണാകുളം ഗവ.ലോ കോളേജിലെ ഒന്നാം വർഷ നിയമ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ഫ്രഷേഴ്‌സ് മൂട്ട് കോർട്ട് മത്സരങ്ങൾ തുടങ്ങി. കേരള ഹൈക്കോടതി രജിസ്ട്രാർ ജനറൽ ജി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.വി സി ബിന്ദുമോൾ അധ്യക്ഷയായി.


ഫാക്കൽറ്റി കോ–ഓർഡിനേറ്റർ ഡോ.ലിനി ജോസ്, അലുംനി അസോസിയേഷൻ സെക്രട്ടറി അഡ്വ.പി സഞ്ജയ്, പിടിഎ അംഗം പി എ ബിജു, കോളേജ് യൂണിയൻ ചെയർമാൻ പി അശ്വിൻ, കെ സഞ്ജീവ് എന്നിവർ സംസാരിച്ചു. മത്സരങ്ങള്‍ ശനിയാഴ്ച സമാപിക്കും. വിജയികൾക്ക് എവർ റോളിംഗ് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home