മൂക്കന്നൂർ-–ഏഴാറ്റുമുഖം റോഡിൽ അപകടക്കെണി

പണി പൂർത്തിയാകാതെ അപകടക്കെണിയായ കരയാംപറമ്പ് ആദം പബ്ലിക് സ്കൂളിനുസമീപത്തെ റോഡ്
അങ്കമാലി
മൂക്കന്നൂർ–ഏഴാറ്റുമുഖം റോഡിൽ കരയാംപറമ്പ് ആദം പബ്ലിക് സ്കൂളിനുസമീപം അപകടക്കെണി. ഉയരംകൂട്ടിയ റോഡിന്റെ ഡ്രെയിനേജിന്റെ നിര്‍മാണം പാതിവഴിയിൽ നിർത്തിയിട്ട് മൂന്നുവർഷമായി.
100 മീറ്ററോളം വരുന്ന ഭാഗത്ത് ഡ്രെയിനേജോ സൈഡ് വർക്കോ പൂർത്തീകരിച്ചിട്ടില്ല. ഈ ഭാഗത്ത് സൈഡ് ലൈനിനുപുറത്ത് ചരിഞ്ഞ സ്ഥലത്ത് ഒരാൾക്ക് നിൽക്കാൻപോലും ഇടമില്ല. ഇതുമൂലം കാൽനടക്കാരും ഇരുചക്രവാഹനക്കാരും അപകടത്തിലാകാന്‍ സാധ്യതയുണ്ട്. സുരക്ഷയെ മുൻനിർത്തി പ്രദേശവാസികള്‍ ഈ ഭാഗത്ത് പോസ്റ്റുകളിൽ റിബൺ വലിച്ചുകെട്ടിയിട്ടുണ്ട്.











0 comments