‘മൺസൂൺ മത്സ്യസമൃദ്ധി വിളവെടുപ്പ്’ സംഘടിപ്പിച്ചു

ഏഴിക്കര പഞ്ചായത്തിൽ സംഘടിപ്പിച്ച "മൺസൂൺ മത്സ്യസമൃദ്ധി -വിളവെടുപ്പ്’ പരിപാടി പഞ്ചായത്ത് പ്രസിഡന്റ് സീന സജീവ് ഉദ്ഘാടനം ചെയ്യുന്നു
പറവൂർ
ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ട്രോളിങ് നിരോധന കാലയളവിൽ ഗുണനിലവാരമുള്ള മീനിന്റെ ലഭ്യത ഉറപ്പുവരുത്തുന്നതിനും, നൂതന മീൻകൃഷി സാങ്കേതികവിദ്യകൾ ജനകീയമാക്കുന്നതിനുമായി ഏഴിക്കര പഞ്ചായത്തിൽ "മൺസൂൺ മത്സ്യസമൃദ്ധി - വിളവെടുപ്പ്’ പരിപാടി സംഘടിപ്പിച്ചു.
മീൻകർഷകനായ കെ കെ സന്തോഷിന്റെ റീസർക്കുലേറ്റിങ് അക്വാകൾച്ചർ സിസ്റ്റം (ആർഎഎസ്) യൂണിറ്റിൽ നടന്ന വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് സീന സജീവ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി എം രാജഗോപാൽ അധ്യക്ഷനായി. പി പത്മകുമാരി, ജിന്റ അനിൽകുമാർ, എം എസ് രതീഷ്, എ ബി സൂര്യ, സിന്ധു പ്രജു, തസ്‌ലിമ എന്നിവർ സംസാരിച്ചു.










0 comments