ad
Deshabhimani

കലക്‌ടറേറ്റില്‍ 
വാനരസംഘമെത്തി

monkeys
വെബ് ഡെസ്ക്

Published on Aug 23, 2025, 12:15 AM | 1 min read


കാക്കനാട്

ആശങ്കയ്‌ക്കൊപ്പം കൗതുകവുമുണര്‍ത്തി കാക്കനാട് കലക്‌ടറേറ്റിൽ മൂന്ന് കുരങ്ങൻമാരെത്തി. വെള്ളി വൈകിട്ട് നാലോടെ കലക്‌ടറേറ്റിലെ നാലാംനിലയിലെ ചില ഓഫീസുകളിലാണ് കുരങ്ങുകള്‍ ആദ്യമെത്തിയത്. അവിടെ ചാടിനടന്ന കുരങ്ങൻമാർ ജീവനക്കാരില്‍ ആദ്യം ആശങ്കയുണ്ടാക്കി.


കാഴ്ചക്കാര്‍ കൂടിയതോടെ കുരങ്ങുകള്‍ ജനൽവഴി സമീപത്തെ പാലമരത്തിലേക്ക് കയറി. പിന്നീട് അഞ്ചാംനിലയിലും കുറേസമയം ചെലവഴിച്ചശേഷം കുരങ്ങുകൾ അപ്രത്യക്ഷമായി. വനം ഇല്ലാത്ത ഇവിടെ ആദ്യമായാണ് കുരങ്ങന്‍മാരെ കാണുന്നത്. ശല്യമായാല്‍ വനപാലകരുടെ സഹായം തേടാനാണ് സുരക്ഷാവിഭാഗത്തിന്റെ തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home