"മോം മ്യൂസ്' അമ്മമാരുടെ ക്യാന്‍വാസില്‍ വിരിയുന്ന സ്വപ്നങ്ങൾ

മട്ടാഞ്ചേരി
കുടുംബത്തിന്റെയും ജോലിയുടെയും തിരക്കുകൾക്കിടയിലും കലയുടെ ലോകത്ത് സ്വപ്നങ്ങൾക്ക് നിറംപകരുന്ന അമ്മമാർക്കായി ‘മോം മ്യൂസ്’ ചിത്രകലാപ്രദർശനത്തിന് കൊച്ചിയില്‍ തുടക്കമായി. കേരളത്തിലെ അമ്മമാരുടെ കൂട്ടായ്മയായ മോംസ് ഓഫ് കൊച്ചി തുടർച്ചയായ മൂന്നാംതവണയാണ് പ്രദർശനം സംഘടിപ്പിക്കുന്നത്.
കോവിഡ് കാലത്ത് ആരംഭിച്ച വാട്‌സാപ് കൂട്ടായ്മയാണ് മോംസ് ഓഫ് കൊച്ചി. 50-ലധികം ചിത്രങ്ങളും കരകൗശല ഉൽപ്പന്നങ്ങളും മറ്റ് കലാസൃഷ്ടികളും പ്രദർശനത്തിലുണ്ട്. മോംസ് ഓഫ് കൊച്ചിയുടെ കീഴിൽ 30-ലധികം മിനി ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികളുടെ അമ്മമാർ, ഗർഭിണികൾ, പുസ്തക-സിനിമാപ്രേമികൾ തുടങ്ങി വ്യത്യസ്ത താൽപ്പര്യങ്ങൾ ഉള്ളവരാണ് കൂട്ടായ്മയിലെ അംഗങ്ങൾ.
രാഖി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നളിനി രാജപ്പൻ, അഞ്ജു നിജിൽ, ലിജിന നമ്പ്യാർ, ലാലി റോഷൻ, അർഷിയ ഫസൽ, ചാന്ദ്നി രവി, ഫാബിയ, ദയിത്ത, അനുപമ, എലിസ പോൾ, ആൻ മേരി, തൗഹീദ തമീം, നീതു മോഹൻ, നൗഫിയ ബിജു എന്നിവരുടെ കലാസൃഷ്ടികളാണ് പ്രദര്‍ശനത്തിലുള്ളത്. പ്രദര്‍ശനം 13ന് സമാപിക്കും.










0 comments