എം എം ലോറൻസിന് നാടിന്റെ സ്‌മരണാഞ്ജലി

എം എം ലോറൻസ് അനുസ്മരണദിനത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി എസ് സതീഷ് പതാക ഉയർത്തുന്നു
തിരുവനന്തപുരം/കൊച്ചി
തൊഴിലാളിവർഗത്തിന്റെ മോചനത്തിനായി ജീവിതം ഉഴിഞ്ഞുവച്ച സമരപോരാളി എം എം ലോറൻസിന്റെ ഓർമപുതുക്കി നാട്. എ കെ ജി സെന്ററിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പതാക ഉയർത്തി. സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫീസിൽ സംസ്ഥാന സെക്രട്ടറി വി ശിവൻകുട്ടി പതാക ഉയർത്തി.
സിപിഐ എം എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസായ കലൂർ ലെനിൻ സെന്ററിൽ ജില്ലാ സെക്രട്ടറി എസ് സതീഷ് പതാക ഉയർത്തി.
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പി രാജീവ് എറണാകുളത്തും സി എസ് സുജാത തൃക്കാക്കരയിലും സംസ്ഥാന കമ്മിറ്റി അംഗം എ എ റഹിം കോലഞ്ചേരിയിലും അനുസ്‌മരണ സമ്മേളനങ്ങൾ ഉദ്‌ഘാടനംചെയ്തു. ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ പി ആർ മുരളീധരൻ മൂവാറ്റുപുഴയിലും ജോൺ ഫെർണാണ്ടസ് പള്ളുരുത്തിയിലും ഏരിയ കമ്മിറ്റി ഓഫീസുകൾക്കുമുന്നിൽ പതാക ഉയർത്തി. ദേശാഭിമാനിയിൽ ലോക്കൽ സെക്രട്ടറി ടി ആർ അനിൽകുമാർ പതാക ഉയർത്തി.










0 comments