ad
Deshabhimani

‘സോദരത്വേന’ - സെക്കുലർ ചിൽഡ്രൻസ്‌ ഫെസ്‌റ്റുമായി ബാലസംഘം

സോദരത്വേന സെക്കുലർ ഫെസ്‌റ്റിനോടനുബന്ധിച്ച്‌ ബാലസംഘം നേതൃത്വത്തിൽ നടത്തിയ പ്രകടനം

സോദരത്വേന സെക്കുലർ ഫെസ്‌റ്റിനോടനുബന്ധിച്ച്‌ ബാലസംഘം നേതൃത്വത്തിൽ നടത്തിയ പ്രകടനം

വെബ് ഡെസ്ക്

Published on Sep 22, 2026, 01:19 AM | 1 min read

മുണ്ടൂര്‍

ശ്രീനാരായണഗുരു സമാധി ദിനത്തിൽ ബാലസംഘം സംഘടിപ്പിച്ച ‘സോദരത്വേന’ സെക്കുലർ ചിൽഡ്രൻസ്‌ ഫെസ്‌റ്റ് ജില്ലാതലത്തിൽ ജില്ലാ സെക്രട്ടറി വി ആർ സൂരജ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എം എ അക്ഷയ അധ്യക്ഷയായി. ജില്ലാ കമ്മിറ്റി അംഗങ്ങളായ വി എം അനഘ, എസ് അഭിജിത്, പി കൃഷ്ണൻകുട്ടി, ഏരിയ കൺവീനർ കെ വി ഹരിദാസൻ, ബ്ലോക്ക് പഞ്ചായത്തംഗം വി പി ശശികുമാര്‍, നാരായണന്‍കുട്ടി, എം കാസിം, കോ–-ഓർഡിനേറ്റർ അംബിക മുണ്ടൂർ എന്നിവർ സംസാരിച്ചു. ഏരിയ കമ്മിറ്റി അംഗം അഞ്ജലി സ്വാഗതവും ഏരിയ വൈസ് പ്രസിഡന്റ് അഖിൽ കൃഷ്ണ നന്ദിയും പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home