ad
Deshabhimani

പ്രൊഫ. എം കെ സാനു സ്മാരക പുരസ്‌കാരം കെ ആർ മീരയ്‌ക്ക്‌ സമ്മാനിച്ചു

MK Sanu

മൂവാറ്റുപുഴ അജു ഫൗണ്ടേഷന്റെ പ്രൊഫ. എം കെ സാനു സ്മാരക പുരസ്‌കാരം  ഡോ. ജെ പ്രസാദ്, എഴുത്തുകാരി കെ ആർ മീരയ്‌ക്ക് സമ്മാനിക്കുന്നു

വെബ് ഡെസ്ക്

Published on Aug 03, 2026, 12:44 AM | 1 min read

മൂവാറ്റുപുഴ

മൂവാറ്റുപുഴ അജു ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രൊഫ. എം കെ സാനു സ്മാരക പ്രഥമ പുരസ്‌കാരം എഴുത്തുകാരി കെ ആർ മീരയ്ക്ക് സമ്മാനിച്ചു. 50,001 രൂപയും പ്രശംസാപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം സംസ്‌കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ജെ പ്രസാദ്, കെ ആർ മീരയ്‌ക്ക് സമ്മാനിച്ചു.

നിശ്ശബ്ദരാക്കപ്പെടുന്ന മനുഷ്യരുടെ ഉച്ചത്തിലുള്ള ശബ്ദമായിരുന്നു എം കെ സാനുവെന്ന്‌ കെ ആർ മീര അനുസ്‌മരിച്ചു. തുല്യതാബോധത്തിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ അംഗീകരിക്കുന്ന സമൂഹം രാജ്യത്തുണ്ടാകണമെന്ന് അവർ പറഞ്ഞു. ഫൗണ്ടേഷൻ പ്രസിഡന്റ് ഡോ. സെബാസ്റ്റ്യൻ പോൾ അധ്യക്ഷനായി.


മൂവാറ്റുപുഴ കുമാരനാശാൻ പബ്ലിക് ലൈബ്രറിക്ക്‌ കെ ആർ മീര നൽകിയ എട്ട് പുസ്‌തകങ്ങൾ അജു ഫൗണ്ടേഷൻ രക്ഷാധികാരി ഗോപി കോട്ടമുറിക്കൽ ഏറ്റുവാങ്ങി. എംജി സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റ് നേടിയ മൂവാറ്റുപുഴ എസ്എൻ ബിഎഡ് കോളേജ് കോ-–ഓർഡിനേറ്റർ ഡോ. അനീഷ് പി ചിറക്കൽ, ഏറ്റവും ഉയരംകൂടിയ സ്ഥലമായ ഉംലിങ്‌ ലാപാസിൽ മോട്ടോർ ബൈക്കിൽ പോയി തിരിച്ചെത്തിയ ദേവനന്ദൻ എന്നിവർക്ക്‌ സെബാസ്റ്റ്യൻ പോൾ ഉപഹാരം നൽകി.


ഫ‍ൗണ്ടേഷൻ ജനറൽ സെക്രട്ടറി സി കെ ഉണ്ണി, എസ്എൻ ഇൻസ്റ്റിറ്റ്യൂഷൻ മാനേജർ വി കെ നാരായണൻ, ഫൗണ്ടേഷൻ ഡയറക്ടർമാരായ ടി എസ് റഷീദ്, കമാൻഡർ സി കെ ഷാജി, അനീഷ് എം മാത്യു, ടി കെ  സുരേഷ്, രജീഷ് ഗോപിനാഥ്, അജേഷ് കോട്ടമുറിക്കൽ, ആരോമൽ തമ്പി, പി രഞ്ജിത്, വി സുമേഷ്, ദിവ്യ സുധിമോൻ തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home