ad
Deshabhimani

എണ്ണക്കപ്പലിൽനിന്ന്‌ 
മിസൈൽ പോർമുന നീക്കി

Missile

കപ്പലിൽനിന്നും കണ്ടെത്തിയ പൊട്ടാത്ത മിസൈൽപോർമുന 
നാവികസേന ഉദ്യോഗസ്ഥൻ നിർവീര്യമാക്കുന്നു

വെബ് ഡെസ്ക്

Published on Jun 12, 2026, 12:59 AM | 1 min read

കൊച്ചി

കപ്പലിൽനിന്ന്‌ പൊട്ടാത്ത മിസൈൽ പോർമുന നാവികസേന വിജയകരമായി നീക്കി. എണ്ണക്കപ്പലായ ‘എംടി ഒളിമ്പിക് ലൈഫിൽ’ നിന്നാണ്‌ പൊട്ടാത്ത നിലയിൽ കണ്ടെത്തിയ മിസൈൽ പോർമുന നാവികസേന പുറത്തെടുത്ത്‌ സുരക്ഷിതമായി നീക്കിയത്‌. മാർഷൽ ഐലൻഡ്സ് പതാകയേന്തിയ എണ്ണ കപ്പലിലാണ്‌ പോർമുനയുണ്ടായിരുന്നത്‌.

യുഎഇയിലെ ഫുജൈറയിൽനിന്ന് കൊച്ചിയിലേക്ക്‌ വരികയായിരുന്നു. മെയ് 26ന് ഒമാൻ തീരത്തുവെച്ചാണ് കപ്പലിനുള്ളിൽ മിസൈൽ പതിച്ചത്‌. പൊട്ടാത്ത മിസൈൽ പോർമുന ഇന്ധന ടാങ്കിനുള്ളിൽ കുടുങ്ങിയെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ നാവികസേന ഇത്‌ നിർവീര്യമാക്കി പുറത്തെടുത്ത്‌ സുരക്ഷിത കേന്ദ്രത്തിലേക്ക്‌ മാറ്റിയത്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home