Deshabhimani

ഖലീൽ റഹ്മാന്റെ വീട് എസ് സതീഷ് സന്ദർശിച്ചു

ഖലീൽ റഹ്മാന്റെ ഉമ്മയെ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ആശ്വസിപ്പിക്കുന്നു

ഖലീൽ റഹ്മാന്റെ ഉമ്മയെ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് ആശ്വസിപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Sep 30, 2026, 01:28 AM | 1 min read

മട്ടാഞ്ചേരി

എറണാകുളം ഗവ. മെഡിക്കൽ കോളേജിലേ ചികിത്സാപിഴവിനെ തുടർന്ന് മരിച്ച കൊച്ചി ഫിഷറീസ് ഹാർബർ തൊഴിലാളി ഖലീൽ റഹ്മാന്റെ വീട് സിപിഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് സന്ദർശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച അദ്ദേഹം പിന്തുണ അറിയിച്ചു. ചെറിയ അപകടത്തെത്തുടർന്ന് കാലിൽ ശസ്ത്രക്രിയ ആവശ്യമായതിനാലാണ് ഖലീൽ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.


ശസ്ത്രക്രിയയ്‌ക്കുശേഷം ഡിസ്ചാർജ് ചെയ്യാനിരിക്കെ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് അത്യാഹിതവിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ്, ജില്ലാകമ്മിറ്റി അംഗങ്ങളായ കെ ജെ മാക്സി, കെ എം റിയാദ്, ലോക്കൽ സെക്രട്ടറിമാരായ എം എ താഹ, കെ എച്ച് ഹനീഫ് എന്നിവരും ഖലീൽ റഹ്മാന്റെ വീട് സന്ദർശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home