Deshabhimani

തൊഴിൽസമ്മർദങ്ങളെ മറികടക്കാൻ ‘മൈൻഡ് ടോക്ക് ’

‘Mind Talk’

ഡിവൈഎഫ്ഐ എറണാകുളം പ്രൊഫഷണൽ സബ്‌കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘മൈൻഡ് ടോക്ക്–വർക്ക് സ്ട്രെസ് ആൻഡ് മെന്റൽ ഹെൽത്ത്’ പരിപാടി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മീനു സുകുമാരൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Oct 11, 2026, 01:56 AM | 1 min read

കാക്കനാട്


ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് തൊഴിലിടങ്ങളിലെ സമ്മർദങ്ങളും മാനസികാരോഗ്യ വെല്ലുവിളികളും ചർച്ചചെയ്ത് ഡിവൈഎഫ്ഐ എറണാകുളം പ്രൊഫഷണൽ സബ്‌കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘മൈൻഡ് ടോക്ക് – വർക്ക് സ്ട്രെസ് ആൻഡ് മെന്റൽ ഹെൽത്ത്’ പരിപാടി ശ്രദ്ധേയമായി. ‘കേൾക്കാം, പറയാം, ചേർന്നുനിൽക്കാം’ എന്ന സന്ദേശവുമായി കാക്കനാട് പെൻഷൻഭവനിൽ നടന്ന പരിപാടി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം മീനു സുകുമാരൻ ഉദ്ഘാടനം ചെയ്തു. കൃഷ്ണ വിനോദ് അധ്യക്ഷനായി.


​‘തൊഴിൽസമ്മർദവും മാനസികാരോഗ്യവും’ വിഷയത്തിൽ നടന്ന പാനൽചർച്ചയിൽ സൈക്കോളജിസ്റ്റ് ഡോ. എൻ എൻ ഹേന, കേരള ഹൈക്കോടതി അഭിഭാഷക അണിമ മുയരത്ത്, ഐടി പ്രൊഫഷണലും ഇൻമൈടെക് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് സഹസ്ഥാപകയുമായ വർഷ നാരായണൻ എന്നിവർ പങ്കെടുത്തു.


​ഡിവൈഎഫ്ഐ പ്രൊഫഷണൽ സബ്‌കമ്മിറ്റി കൺവീനർ എ വി വിനീത്‌കുമാറും സംസ്ഥാന കൺവീനർ ദീപക് പച്ചയും സംസാരിച്ചു. തിയറ്റർ ആർട്ടിസ്റ്റ് ചിഞ്ചു ബി കൃഷ്ണയുടെ നേതൃത്വത്തിൽ ‘ഫീൽ എക്സ്പ്രസ് ഹീൽ’ എന്ന പേരിൽ തിയറ്റർ വർക്ക്‌ഷോപ്പും സംഘടിപ്പിച്ചു. കലയിലൂടെയും അഭിനയത്തിലൂടെയും വികാരങ്ങൾ പ്രകടിപ്പിക്കാനും സ്വയം തിരിച്ചറിയാനും പങ്കെടുത്തവർക്ക് അവസരമൊരുക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home