ad
Deshabhimani

‘മികവ് 2026' പ്രതിഭാ പുരസ്‌കാരങ്ങൾ 
സമ്മാനിച്ചു

mikavu

പാറക്കടവ് സഹകരണ ബാങ്കിന്റെ ‘മികവ് 2026' പ്രതിഭാ പുരസ്‌കാര വിതരണം ജില്ലാ ജഡ്ജി മിനിമോൾ സത്യൻ 
ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 12, 2026, 01:52 AM | 1 min read

നെടുമ്പാശേരി


പാറക്കടവ് സഹകരണ ബാങ്കിന്റെ "മികവ് 2026' ഭാഗമായി വിവിധ മേഖലകളിൽ കഴിവുതെളിയിച്ച പ്രതിഭകൾക്കുള്ള പുരസ്കാരം, വിഷുക്കൈനീട്ടം മണിച്ചെപ്പിൽ ക്യാമ്പയിനിലൂടെ കൂടുതൽ നിക്ഷേപം നടത്തിയ കുട്ടികൾക്കുള്ള പുരസ്കാരം, ബാങ്ക്‌ മുൻ പ്രസിഡന്റ്‌ കെ കെ കുഞ്ഞിക്കുട്ട പിഷാരടിയുടെ പേരിലുള്ള കെ കെ കെ പിഷാരടി സ്മാരക എഡോവ്മെന്റ്‌ എന്നിവ വിതരണം ചെയ്തു.


ജില്ലാ ജഡ്ജി മിനിമോൾ സത്യൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ വി എൻ അജയകുമാർ അധ്യക്ഷനായി. പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ്‌ ആശ രഘുനാഥ്, പാറക്കടവ് പഞ്ചായത്ത്‌ അംഗങ്ങളായ കെ ബി ബിജുമോൻ, ആന്റോ ടി കാച്ചപ്പിള്ളി, സംഗീത സുരേന്ദ്രൻ, കെ എസ് കാമരാജൻ, ബാങ്ക് സെക്രട്ടറി അനിത പി നായർ എന്നിവർ സംസാരിച്ചു.


കെഎഎസ്‌ നേടിയ ജോർജ്കുട്ടി ജേക്കബ് കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home