വൈദ്യുതിപ്രശ്നങ്ങൾ ഉടൻ പരിഹരിക്കണം

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ഏറണാകുളം ഏരിയ സമ്മേളനം സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
വൈദ്യുതിപ്രശ്നങ്ങൾ ഉടൻ പരിഹരിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി എറണാകുളം ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന ജോയിന്റ് സെക്രട്ടറി ആർ രാധാകൃഷ്ണൻ സമ്മേളനം ഉദ്ഘാടനംചെയ്തു. ഏരിയ സെക്രട്ടറി എം കെ സുരേഷ് ബാബു അധ്യക്ഷനായി.
ജില്ലാ സെക്രട്ടറി ടി എം അബ്ദുൾ വാഹിദ് സംഘടന റിപ്പോർട്ടും സമിതി ഏരിയ സെക്രട്ടറി ടി വി സന്തോഷ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ഏരിയ ട്രഷറർ പി എ സിദ്ദിഖ് വരവുചെലവ് കണക്കും ജോയിന്റ് സെക്രട്ടറി ഇ എ ജോസഫ് സാബു അനുശോചനപ്രമേയവും അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് റോബിൻ ജോൺ വൻനിലം അംഗത്വവിതരണം ഉദ്ഘാടനംചെയ്തു. സിപിഐ എം എറണാകുളം ഏരിയ സെക്രട്ടറി സി മണി മുതിർന്ന വ്യാപാരികളെ ആദരിച്ചു.
സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് സി കെ ജലീൽ, സംസ്ഥാന കമ്മിറ്റി അംഗം കെ കെ ആസാദ്, സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം കെ വി മനോജ്, സമിതി ജില്ലാ ട്രഷറർ കെ എം പരീത്, പി എ ബിനു എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: എം കെ സുരേഷ് ബാബു (പ്രസിഡന്റ്), ടി വി സന്തോഷ് (സെക്രട്ടറി), പി എ സിദ്ദിഖ് (ട്രഷറർ).










0 comments