ഓണക്കൂർ ക്ഷേത്രത്തിലെ മോഷണം: മേൽശാന്തി അറസ്റ്റിൽ

ഉണ്ണിക്കൃഷ്ണൻ
പിറവം
ഓണക്കൂർ ദേവീക്ഷേത്രത്തിലെ വിഗ്രഹങ്ങളിലെ സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ മേൽശാന്തി അമ്പലപ്പുഴ സ്വദേശി കെ ഇ ഉണ്ണിക്കൃഷ്ണനെ പിറവം പൊലീസ് അറസ്റ്റ് ചെയ്തു.
സ്വർണാഭരണങ്ങൾ മാറ്റി വ്യാജ ആഭരണങ്ങൾ വിഗ്രഹങ്ങളിൽ ചാർത്തുകയായിരുന്നു. ഭഗവതിയുടെ വിഗ്രഹത്തിലെ നാലുഗ്രാം, 12 ഗ്രാം വിതമുള്ള രണ്ട് ലോക്കറ്റുകളും കൃഷ്ണവിഗ്രഹത്തിലെ നാലുഗ്രാമിന്റെ ലോക്കറ്റുമാണു മോഷ്ടിച്ചത്.
ആഭരണത്തിലെ ഡിസൈൻ വ്യത്യാസം ചൂണ്ടിക്കാട്ടി ക്ഷേത്രം ഭരണസമിതിക്കുവന്ന ഫോൺസന്ദേശത്തിലൂടെയാണ് തട്ടിപ്പ് പുറത്തായത്. ഉത്സവത്തോടനുബന്ധിച്ച് ആഭരണങ്ങൾ സ്ഥിരമായി മേൽശാന്തിയുടെ കൈവശമായിരുന്നു. ക്ഷേത്ര ഭാരവാഹികളുടെ പരാതിയിൽ കേസെടുത്ത പൊലീസ്, ഉണ്ണിക്കൃഷ്ണനെ ആഭരണങ്ങൾ വിറ്റ കോതമംഗലത്തെ സ്ഥാപനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി.










0 comments