ad
Deshabhimani

അക്ഷരത്തിളക്കത്തിൽ 
മീങ്കുന്നം പബ്ലിക് ലൈബ്രറി

Meenkunnam Public Library

മീങ്കുന്നം പബ്ലിക് ലൈബ്രറി ആൻഡ്‌ റീഡിങ് റൂം

വെബ് ഡെസ്ക്

Published on Sep 14, 2026, 01:25 AM | 1 min read

മൂവാറ്റുപുഴ


വായനാപ്രോത്സാഹനവും മറ്റുപ്രവർത്തനങ്ങളുമായി ഗ്രന്ഥശാലദിനത്തിൽ തിളങ്ങുകയാണ്‌ മീങ്കുന്നം പബ്ലിക് ലൈബ്രറി. ആരക്കുഴ പഞ്ചായത്തിലെ ആറൂർ, മീങ്കുന്നത്ത് എംസി റോഡരികിൽ 1950ൽ പ്രവർത്തനം തുടങ്ങിയ വായനശാലയാണ് ഇന്നത്തെ മീങ്കുന്നം പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ്‌ റൂം. ബഹുജനപങ്കാളിത്തത്തോടെ താലൂക്കിലെ മികച്ച വായനശാലയായി പ്രവർത്തിക്കുന്നു.


വായനവസന്തം, വീട്ടിലേക്കൊരു പുസ്തകം പദ്ധതി എന്നിവ മികച്ച രീതിയിൽ നടപ്പാക്കി. ലൈബ്രേറിയൻ ടീന ജോർജിന്റെ നേതൃത്വത്തിൽ 100 വീടുകളിൽ പുസ്തകം എത്തിക്കുന്നുണ്ട്‌. എം ടി ഇമ്മാനുവൽ പ്രസിഡന്റും ജോഷി പോൾ സെക്രട്ടറിയുമായ ഭരണസമിതിയാണ് പ്രവർത്തനം ഏകോപിപ്പിക്കുന്നത്‌. 10,500 പുസ്തകങ്ങളും ആനുകാലികങ്ങളുമുണ്ട്. എ ഗ്രേഡുള്ള ലൈബ്രറിയിൽ പുസ്തകങ്ങൾ ഡിജിറ്റിലൈസ്‌ ചെയ്‌തു.


75 വർഷം പൂർത്തിയാകുമ്പോൾ വനിതാവേദിയുടെ സ്‌ത്രീശാക്തീകരണപരിപാടികൾ, വയോജനവേദി കൂട്ടായ്മകൾ, ബാലവേദി, യുവജനവേദി പ്രവർത്തനങ്ങളും കലാസാംസ്കാരികപ്രവർത്തനങ്ങളുമായി ഗ്രാമീണജനതയെ ലൈബ്രറിയിലേക്ക് ആകർഷിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home