എംഡിഎംഎയുമായി യുവാവ് അറസ്‌റ്റിൽ

ലെനീഷ്
വൈപ്പിൻ
ഞാറക്കൽ പൊലീസും ഡാൻസാഫും ചേർന്നു നടത്തിയ റെയ്ഡിൽ എടവനക്കാട് വീട്ടിൽ വിൽപ്പനയ്‌ക്കായി സൂക്ഷിച്ചിരുന്ന 0.56 ഗ്രാം എംഡിഎംഎയും ത്രാസും സിപ് ലോക്ക് കവറുകളും പിടികൂടി. എടവനക്കാട് സെന്റ് അംബ്രോസ് പള്ളി റോഡിൽ കൊല്ലംപറമ്പിൽ ലെനീഷ് ലാലിനെ (33) അറസ്റ്റ് ചെയ്തു. ലെനീഷിന്റെ വീട്ടിൽനിന്ന് 95,000 രൂപയും പൊലീസ് പിടിച്ചെടുത്തു.
ലെനീഷിന്റെ കിടപ്പുമുറിയിലെ അലമാരയിൽ തുണികൾക്കിടയിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. ലെനീഷ് നേരത്തേ മയക്കുമരുന്നു കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. വീട് കേന്ദ്രീകരിച്ച് രാസലഹരി വിൽക്കുന്നതറിഞ്ഞ് പാതിരാത്രികളിൽപ്പോലും ഇടപാടുകാർ എത്താറുണ്ട്. ഡാൻസാഫ് ടീമിന് ലഭിച്ച വിവരങ്ങൾ അനുസരിച്ച് ആറുമാസത്തോളമായി നിരീക്ഷണത്തിലായിരുന്നു.
ചൊവ്വ ഉച്ചമുതൽ രാത്രി വൈകിയും റെയ്ഡ് തുടർന്നെങ്കിലും കൂടുതലായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ലെനീഷിനെ കോടതിയിൽ ഹാജരാക്കി.











0 comments