അനുമോദനവും യാത്രയയപ്പും

മുഹമ്മ കെ ഇ കാർമൽ സെൻട്രൽ സ്‌കൂളിലെ അനുമോദനയോഗം പി പ്രസാദ് എംഎൽഎ ഉദ്ഘാടനംചെയ്യുന്നു
മുഹമ്മ
കെ ഇ കാർമൽ സെൻട്രൽ സ്‌കൂളിലെ 10, 12 ക്ലാസുകളിലെ മികച്ച വിജയികളെ അനുമോദിച്ചു. മുൻ പ്രിൻസിപ്പൽ ഡോ. സാംജി വടക്കേടത്തിന് യാത്രയയപ്പും നൽകി. പി പ്രസാദ് എംഎൽഎ ഉദ്ഘാടനംചെയ്‌തു. മാനേജർ ഫാ. ചാക്കോ അക്കത്തറ അധ്യക്ഷനായി. സംഗീതസംവിധായകൻ ആലപ്പി ഋഷികേശ് യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനംചെയ്‌തു. പ്രിൻസിപ്പൽ ഫാ. സ്‌കറിയ എതിരേറ്റ്, പിടിഎ പ്രസിഡന്റ് പി പി അഭിലാഷ്, മീഡിയാ കോ–ഓർഡിനേറ്റർ സന്തോഷ് ഷൺമുഖൻ, സ്‌റ്റാഫ് സെക്രട്ടറി എസ് സബിത, വിദ്യാർഥി പ്രതിനിധി എസ് വൈഗ, അധ്യാപിക ജെസി ജോസി എന്നിവർ സംസാരിച്ചു.










0 comments