ലോഡ്‌ജിൽ ആംബുലൻസിലെത്തി ആക്രമണം: 6 പേർ അറസ്‌റ്റിൽ

കെ ജി അൽത്താഫ് , എം എൻ അഖിൽ ഉസ്സാം, സജീർ, കെ ജി പ്രമോദ് , കെ എം ഷെഹീർ
കൊച്ചി
സൗത്തിലെ ലോഡ്‌ജിൽ ആംബുലൻസിലെത്തി അസം സ്വദേശിയായ യുവാവിനെ മർദിച്ച് പണം തട്ടിയ ആറംഗ സംഘം പിടിയിൽ. ചുള്ളിക്കൽ പുതിയ വീട്ടിൽ കെ ജി അൽത്താഫ് (25), മട്ടാഞ്ചേരി ചക്കരയിടുക്ക് മുല്ലവളപ്പിൽ വീട്ടിൽ എം എൻ അഖിൽ ഉസ്സാം (33), സജീർ, നായരന്പലം വെളിയത്തുപറമ്പ് കൊച്ചുതറ വീട്ടിൽ കെ ജി പ്രമോദ് (32), കെ എം ഷെഹീർ, തോപ്പുംപടി സ്വദേശി സിറാജ് എന്നിവരാണ് പിടിയിലായത്.
ബുധൻ പുലർച്ചെ 1.50ന് സൗത്ത് വിവേകാനന്ദ റോഡിലെ ലോഡ്‌ജിലാണ് സംഭവം. ലോഡ്‌ജിലെത്തിയ സംഘം അസം സ്വദേശി അജിജുൾ ഹോക്കിനെ (28) മർദിച്ച് അവശനാക്കി. തുടർന്ന് അജിജുളിന്റെ പക്കലുണ്ടായിരുന്ന 2000 രൂപയുമായി കടന്നു കളയുകയായിരുന്നു. പിടിയിലായവർ നിരവധി കേസുകളിൽ പ്രതികളാണെന്ന് അറസ്‌റ്റ് ചെയ്‌ത സെൻട്രൽ പൊലീസ് പറഞ്ഞു. കെ ജി പ്രമോദിനെ 2025ൽ കഞ്ചാവുമായി പിടികൂടിയിരുന്നു.










0 comments