ad
Deshabhimani

എംഡിഎംഎയുമായി 
ജിം പരിശീലകൻ പിടിയിൽ ​

MDMA

മുഹമ്മദ് സാദിഖ്

വെബ് ഡെസ്ക്

Published on Jul 11, 2026, 02:57 AM | 1 min read

കാക്കനാട്


തൃക്കാക്കരയിൽ 387.26 ഗ്രാം എംഡിഎംഎയുമായി ജിം പരിശീലകൻ എടത്തല പത്താനയത്ത് വീട്ടിൽ മുഹമ്മദ് സാദിഖിനെ(25) പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കാക്കര ടിവി സെന്റർ താണാപാടം മൗണ്ടൻ മിസ്റ്റ് അപ്പാർട്ട്മെന്റിന് സമീപത്തുനിന്നാണ് തൃക്കാക്കര പൊലീസും ഡാൻസാഫും ചേർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തത്.


​യുവാക്കൾക്കിടയിലും ഐടി മേഖല കേന്ദ്രീകരിച്ചും ലഹരിമരുന്ന് എത്തിച്ചുനൽകുന്ന പ്രധാന കണ്ണിയാണ് സാദിഖെന്ന്‌ പൊലീസ്‌ പറഞ്ഞു. പരിശോധനയിൽ ഇയാളുടെ പക്കൽനിന്ന് എംഡിഎംഎക്കുപുറമെ, ലഹരിവിൽപ്പനയിലൂടെ ലഭിച്ചതെന്ന് കരുതുന്ന 66,000 രൂപയും ലഹരി കടത്താൻ ഉപയോഗിച്ച ബൈക്കും പൊലീസ് പിടിച്ചെടുത്തു. പിടിക്കപ്പെടാതിരിക്കാൻ ബൈക്കിന്റെ നമ്പർപ്ലേറ്റ് മാറ്റിയ നിലയിലായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home