ad
Deshabhimani

ലഹരിസംഘങ്ങൾമൂലം പൊറുതിമുട്ടി മട്ടാഞ്ചേരി ജിഎച്ച്‌എസ്‌എസ്‌

mattanchery ghss

മട്ടാഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളില്‍ 
ചെടിച്ചട്ടി ഉള്‍പ്പെടെ സാമൂഹ്യവിരുദ്ധര്‍ 
തകര്‍ത്തനിലയില്‍

വെബ് ഡെസ്ക്

Published on Aug 01, 2026, 02:47 AM | 1 min read

മട്ടാഞ്ചേരി


ലഹരിസംഘങ്ങളുടെ വിളയാട്ടത്തില്‍ പൊറുതിമുട്ടി മട്ടാഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും. സ്കൂൾസമയം കഴിഞ്ഞാൽ അതിക്രമിച്ചുകടക്കുന്ന ലഹരിസംഘങ്ങൾ സ്‌കൂൾ ഉപകരണങ്ങളടക്കം നശിപ്പിക്കുകയാണ്‌. ജനാലകൾ, ബോർഡുകൾ, അടുക്കളപ്പാത്രങ്ങൾ, ചെടിച്ചട്ടികൾ, പച്ചക്കറിക്കൃഷി എന്നിവ നശിപ്പിക്കുന്നത്‌ പതിവാണ്‌. കുടിവെള്ളടാങ്കിൽ കുളിക്കുക, മലമ‍ൂത്രവിസർജനം നടത്തുക, മദ്യക്കുപ്പികളടക്കമുള്ളവ പൊട്ടിച്ചിടുക എന്നിവ ഇവരുടെ രീതിയാണ്‌.


തുടർച്ചയായ അവധിദിനങ്ങൾക്കുശേഷം തുറക്കുമ്പോള്‍ സ്കൂൾ നാശോന്മുഖമായ നിലയിലായിരിക്കുമെന്ന് അധ്യാപകര്‍ പറയുന്നു. ഒരുവർഷത്തിനകം നാലാംതവണയാണ് സ്കൂൾ ഉപകരണങ്ങൾ തകർക്കുന്നത്. പരാതി നല്‍കിയാൽ പ്രാഥമികനിരീക്ഷണം നടത്തുന്നതോടെ പൊലീസ് നടപടി അവസാനിപ്പിക്കുമെന്നാണ് ആക്ഷേപം.


കുട്ടികളെ സ്കൂളിൽവിടാന്‍ ഭയമാണെന്ന് രക്ഷിതാക്കളും പറയുന്നു. സ്കൂളിലെ നിരീക്ഷണകാമറയില്‍ ലഹരിമാഫിയ നടത്തുന്ന അതിക്രമങ്ങള്‍ വ്യക്തമായിട്ടും പൊലീസ് നിസ്സംഗത തുടരുകയാണ്. ഇതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home