മത്സ്യഫെഡിന്റെ ‘മികവ്–2025’ വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്‌തു

വൈപ്പിൻ
മത്സ്യഫെഡിന്റെ ‘മികവ്–-2025’ വിദ്യാഭ്യാസ അവാർഡ് വിതരണത്തിന്റെ സംസ്ഥാന ഉദ്ഘാടനം ഫിഷറീസ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠനകാര്യത്തിൽ സാമ്പത്തികബുദ്ധിമുട്ട് വരാൻ അനുവദിക്കില്ലെന്നും തൊഴിൽതീരം പദ്ധതിയിൽ 25,000 പേരെ വിവിധ തൊഴിലിന് തക്കവിധം സജ്ജരാക്കുമെന്നും മന്ത്രി പറഞ്ഞു.
കഷ്ടപ്പാട് നിറഞ്ഞ പരമ്പരാഗത മത്സ്യബന്ധന രീതി തുടരുന്നത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. കൂടുതൽ വികസിതമായ രീതിയിൽ തൊഴിൽ അഭ്യസിക്കണം. കൂടുകൃഷി കർഷകരുടെ പ്രശ്നങ്ങൾ പ്രത്യേകം പരിഗണിക്കും. വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ സാധ്യമാക്കാൻ ‘മികവ്–-2025’ വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. മത്സ്യഫെഡ് എംഡി ഡോ. പി സഹദേവൻ റിപ്പോർട്ട് അവതരിപ്പിച്ചു.
അയ്യമ്പിള്ളി സഹകരണ നിലയത്തിൽ നടന്ന ചടങ്ങിൽ കെ എൻ ഉണ്ണിക്കൃഷ്‌ണൻ എംഎൽഎ അധ്യക്ഷനായി.









0 comments